- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവർക്ക് 15 ദിവസത്തിൽ ഒന്ന് എന്ന നിലയിൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയാൽ മതി; മാക്കൂട്ടം ചുരം പാതയിൽ ഭാഗിക യാത്രാ ഇളവ് നൽകി കർണാടക
കണ്ണൂർ: കേരളത്തിൽനിന്ന് മാക്കൂട്ടം ചുരം വഴി യാത്ര ചെയ്യുന്നവർക്ക് ഇന്നുമുതൽ ഭാഗിക ഇളവ് അനുവദിച്ചു. ഈ കാര്യത്തിൽ കുടക് ഡെപ്യുട്ടി കമ്മീഷണർ (കളക്ടർ) അനുകൂല തീരുമാനമെടുത്തതായി കുടക് ഡിസിസി അംഗം സി.കെ. പ്രിത്വിനാഥ് അറിയിച്ചു. വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവർക്ക് 15 ദിവസത്തിൽ ഒന്ന് എന്ന നിലയിൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയാൽ മതിയെന്ന രീതിയിലാണ് ഇളവ്.
എന്നാൽ ചെക്ക് പോസ്റ്റ് അധികൃതർ എന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ ഇന്നു കഴിഞ്ഞാൽ മാത്രമേ അറിയാനാകൂ.. മറ്റുള്ള യാത്രക്കാർ 72 മണിക്കുറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.രണ്ടു ഡോസ് വാക്സിനെടുത്തവരെ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് കുടക് ഡിസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു.
ഇതേത്തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ സർവകക്ഷി യോഗം വിളിച്ചിരുന്നു ഇതിനു ശേഷമാണ് കർണാടക തീരുമാനത്തിൽ നിന്നും അൽപ്പം അയവു വരുത്തിയത്.