- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ പ്രവേശന പ്രശ്‌നം ഒരാഴ്ച്ച കൊണ്ട് പരിഹരിക്കും; 21 താലൂക്കുകളിൽ സീറ്റ് കുറവ്; 75 ബാച്ച് കൂടുതൽ അനുവദിക്കും എന്നും മന്ത്രി വി.ശിവൻകുട്ടി
തലശേരി: പ്ലസ് വൺ പ്രവേശന പ്രശ്‌നം ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി താലൂക്കിൽ അടക്കം 21 താലൂക്കുകളിൽ സീറ്റ് കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 75 ബാച്ച് കൂടുതൽ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവേശനത്തിന് പുതുതായി അപേക്ഷ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ നിന്നടക്കമുള്ള വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ പ്രശ്‌നം പറഞ്ഞ് വാക്‌സിൻ എടുക്കാത്തവർ അതിന് തെളിവ് ഹാജരാക്കണം. അദ്ധ്യാപകരും അനധ്യാപകരും നിർബന്ധമായും വാക്‌സിൻ എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. കണ്ണtർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു മന്ത്രി.
മറുനാടന് മലയാളി ബ്യൂറോ