ഐശ്വര്യറായിക്കു വേണ്ടി തിരുവനന്തപുരത്ത് കൈത്തറി സാരി ഒരുങ്ങുന്നു. ബാലരാമപുരത്തെ പുഷ്പ ഹാൻഡ്‌ലൂമിലെ തൊഴിലാളികളാണ് ഐശ്വര്യാ റായിക്ക് സാരി നെയ്യുന്നത്. ഇതാദ്യമായല്ല പന്ത്രണ്ടു വർഷം മുമ്പും ഐശ്വര്യക്കായി പുഷ്പയിൽ നിന്ന് സാരി ഡിസൈൻ ചെയ്തിട്ടുണ്ട്. അന്ന് ഗോൾഡൻ നിറമുള്ള സാരിയാണ് ഐശ്വര്യക്കായി ഡിസൈൻ ചെയ്തത്. താരത്തിന് നൽകിയതുകൂടാതെ അതേ ഡിസൈനിലുള്ള മറ്റൊരു സാരി ഇപ്പോഴും പുഷ്പയിൽ ഭദ്രമായുണ്ട്.

നാൽപത്തിരണ്ടു ദിവസത്തോളമെടുത്താണ് ഐശ്വര്യക്കായി ഇക്കുറി സാരി ഡിസൈൻ ചെയ്യുന്നത്. അരിപ്പശ ചേർത്ത് കെമിക്കലില്ലാതെയാണ് നൂലുണ്ടാക്കുന്നത്. മുമ്പത്തെ സാരി ഡിസൈൻ ചെയ്തതിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം വീണ്ടും താരം സാരി ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ഉടമ ഉദയൻ പറയുന്നത്.