- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാത്ത ഫോട്ടോ ഷൂട്ട്; പാക് മോഡലിന് വിമർശനം
ന്യൂഡൽഹി: ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാത്ത ഫോട്ടോ ഷൂട്ട് നടത്തിയ പാക്കിസ്ഥാനി മോഡലിനെതിരെ വിമർശനപ്പെരുമഴ. ഖർതാപുറിലെ ദർബാർ സാഹിബ് ഗുരുദ്വാരയിൽ ഫോട്ടോഷൂട്ട് നടത്തിയ മോഡലായ സൗലേഹയാണ് പുലിവാല് പിടിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്നാലെ അവർ ക്ഷമാപണം നടത്തി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. സിഖ് വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് സൗലേഹയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നത്.
തിങ്കളാഴ്ചയാണ് വിവാദത്തിന് ആസ്പദമായ ചിത്രങ്ങൾ സൗലേഹ പങ്കുവെച്ചത്. വസ്ത്രബ്രാൻഡായ മന്നത് ക്ലോത്തിങ്ങിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ശിരോവസ്ത്രം ധരിക്കാതെ ഗുരുദ്വാരയിൽ പ്രവേശിച്ചത് അനുചിതമായെന്നു കാണിച്ചത് ശിരോമണി അകാലിദൾ വക്താവ് മഞ്ജീന്ദർ സിങ് സിർസാ ഉൾപ്പെടെ വിമർശനവുമായെത്തി.
ശ്രീ ഗുരു നാനാക് ദേവന്റെ പുണ്യസ്ഥലത്ത് ഇത്തരമൊരു പ്രവർത്തി സ്വീകാര്യമല്ല. പാക്കിസ്ഥാനിലെ മത കേന്ദ്രങ്ങളിൽ ഇതേകാര്യം ചെയ്യാൻ അവർക്ക് കഴിയുമോ? ഖർതാപുർ സാഹിബ്, പിക്‌നിക് സ്‌പോട്ട് ആക്കിമാറ്റുന്ന പാക്ജനതയുടെ പ്രവണതയ്‌ക്കെതിരെ പാക് സർക്കാർ കർശന നടപടിയെടുക്കണം- മഞ്ജീന്ദർ സിങ് കുറിച്ചു.
അതേസമയം ഖർതാപുർ സാഹിബ് സന്ദർശിച്ചതിന്റെ ഓർമയ്ക്കായാണ് ചിത്രങ്ങൾ പകർത്തിയതെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്നും സൗലേഹ പറഞ്ഞു. അടുത്തിടെ ഞാൻ പങ്കുവെച്ച ചിത്രം ഏതെങ്കിലും ഫോട്ടോഷൂട്ടിൽ നിന്നുള്ളതല്ല. സിഖ് സമുദായത്തിന്റെ ചരിത്രത്തെക്കുറിച്ചും മറ്റുമറിയാൻ ഖർതാപുരിൽ പോയതായിരുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ചെയ്തതല്ല. എന്നിരുന്നാലും ആരെയെങ്കിലും വേദനിപ്പിക്കുകയോ അല്ലെങ്കിൽ അവരുടെ സംസ്‌കാരത്തെ ഞാൻ ബഹുമാനിച്ചില്ലെന്നോ കരുതുന്നുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു.- സൗേ?ഹ കുറിച്ചു.
സിഖ് സംസ്‌കാരത്തെയും മതത്തെയും വളരെയേറെ ബഹുമാനിക്കുന്നയാളാണ് താനെന്നും സിഖ് സമു?ദായത്തോട് മാപ്പ് ചോദിക്കുന്നുവെന്നും സൗലേഹ കുറിച്ചു. ദയവു ചെയ്ത് തന്റെ പോസ്റ്റ് പങ്കുവെക്കണമെന്നും എന്നാലേ തന്റെ പ്രവർത്തി മനപ്പൂർവമല്ലെന്ന് ജനങ്ങൾ തിരിച്ചറിയൂ എന്നും സൗലേഹ കുറിച്ചു. ഭാവിയിൽ കൂടുതൽ ജാ?ഗ്രതയോടെയേ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യൂ എന്നും സൗലേഹ പറഞ്ഞു.
പിന്നാലെ പാക് പൊലീസും വിഷയത്തിൽ പ്രതികരണവുമായെത്തി. സംഭവത്തിൽ പാക്കിസ്ഥാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളും അന്വേഷിച്ചതിനുശേഷം ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പാക്‌പൊലീസ് വ്യക്തമാക്കി.