- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം - ഒ.ബിസി സ്‌കോളർഷിപ്പ് തീയതി നീട്ടി നൽകും- ഫ്രറ്റേണിറ്റി മൂവ്മെന്റിന് സ്‌കോളർഷിപ്പ് ഓഫീസറുടെ ഉറപ്പ്
തിരുവനന്തപുരം: മുസ്ലിം, ഒ.ബി.സി വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നതിനെ സംബന്ധിച്ച് സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസിറിനെ നേരിൽ കണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബുറഹ്‌മാൻ. എസിന്റെ നേതൃത്വത്തിലാണ് സ്‌കോളർഷിപ്പ് ഓഫീസറെ സന്ദർശിച്ചു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടത് വളരെ വൈകിയായതിനാൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള സാവകാശം ലഭിച്ചിരുന്നില്ല. ഇത് കണക്കിലെടുത്ത് അപേക്ഷാ കാലയളവ് അടിയന്തിരമായി നീട്ടണമെന്ന് നേതാക്കൾ സ്‌കോളർഷിപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.
സാങ്കേതിക തകരാർ പരിഹരിച്ചത് നിലവിൽ അപേക്ഷക്ക് നിശ്ചയിച്ചിരിക്കുന്ന അവസാന തീയതിക്ക് തൊട്ടുമുൻപ് മാത്രമായതിനാൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രസ്തുത വീഴ്ചയെ മുൻനിർത്തി അപക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 30 വരെ നീട്ടുമെന്ന് സ്‌പെഷ്യൽ ഓഫീസർ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകി.
സംസ്ഥാന സെക്രട്ടറി ആദിൽ എ, തിരുനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നബീൽ പാലോട് എന്നിവരും സംസ്ഥാന ജനറൽ സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു