- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രാജ്യത്ത് ആറാമത്തെ ഒമിക്രോൺ കേസും സ്ഥീരികരിച്ചു;ഓസ്‌ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങി എൻഎസ്ഡബ്ലു
ഓസ്ട്രേലിയ ആറാമത്തെ ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ അതിർത്തി തുറക്കൽ വീണ്ടും നീട്ടാൻ തീരുമാനം. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് നീട്ടിവച്ചത്.സൗത്ത് ആഫ്രിക്കയിൽ നിന്നും ശനിയാഴ്ച എത്തിയ 30-കളിൽ പ്രായമുള്ള സ്ത്രീയാണ് പോസിറ്റീവായിരിക്കുന്നത്.
ഈ ബുധനാഴ്ച മുതൽ ഓസ്‌ട്രേലിയൻ അതിർത്തികൾ തുറക്കാനായിരുന്നു ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നത്.രാജ്യാന്തര വിദ്യാർത്ഥികൾക്കും, സ്‌കിൽഡ് കുടിയേറ്റ വിസകളിലുള്ളവർക്കും, പ്രൊവിഷണൽ ഫാമിലി വിസകളിലുള്ളവർക്കും പ്രവേശനം അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇത് നീട്ടിവയ്ക്കാൻ അടിയന്തരമായി ചേർന്ന ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു.ഡിസംബർ 15 വരെയാണ് നിലവിൽ അതിർത്തി തുറക്കൽ നീട്ടിവച്ചിരിക്കുന്നത്.നിലവിൽ ഓസ്‌ട്രേലിയൻ പൗരന്മാർക്കും, പെർമനനറ് റെസിഡന്റ്‌സിനും, അടുത്ത ബന്ധുക്കൾക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. 2020 മാർച്ച് മുതൽ ഇതാണ് സാഹചര്യം.ന്യൂസിലന്റിലും സിംഗപ്പൂരിലും നിന്നുള്ള വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും ''ഗ്രീൻ ലൈൻ'' യാത്ര അനുവദിച്ചിരുന്നു.മറ്റു വിഭാഗങ്ങളെയും ഡിസംബർ ഒന്നു മുതൽ അനുവദിച്ചു തുടങ്ങാനുള്ള പദ്ധതിയാണ് ഒമിക്രോൺ വൈറസ് ബാധയോടെ നീണ്ടുപോകുന്നത്.
ജപ്പാനിൽ നിന്നും ദക്ഷിണകൊറിയയിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ ഡിസംബർ ഒന്നു മുതൽ അനുവദിക്കാനുള്ള തീരുമാനവും സർക്കാർ നീട്ടിവച്ചിട്ടുണ്ട്.ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവയ്ക്കാനും, ഓസ്‌ട്രേലിയൻ പൗരന്മാരല്ലാത്തവരെ വിലക്കാനും ശനിയാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു.എല്ലാ രാജ്യാന്തര യാത്രക്കാർക്കും സംസ്ഥാന സർക്കാരുകൾ പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിക്കുന്നുണ്ട്.
ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് എത്തിയ നാലു പേർക്ക് ഒമിക്രോൺ ബാധ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.നോർതേൺ ടെറിട്ടറിയിലും ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
എൻഎസ്ഡബ്യുവിലെ അഞ്ചാമത്തെ കേസാണിത്. മറ്റൊരു കേസ് നോർത്തേൺ ടെറിട്ടറിയിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എൻഎസ്ഡബ്യുവിൽ എത്തിയ മറ്റ് രണ്ട് പേരുടെ അടിയന്തര ടെസ്റ്റ് ഫലം ലഭിക്കാനുണ്ട്. ഓസ്ട്രേലിയ ഒൻപത് സതേൺ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ വേരിയന്റ് മൂലം വിലക്കിയിട്ടുണ്ട്.