ജിദ്ദ കലാലയം സാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ്സൗദി വെസ്റ്റ് നാഷണൽ തല മത്സരങ്ങൾ സമാപിച്ചു.വെർച്വൽ സംവിധാനത്തിൽ സംഘടിപ്പിക്കപ്പെട്ടസാഹിത്യോത്സവിൽ സൗദി വെസ്റ്റിലെ 11സെൻട്രൽ ഘടകങ്ങളിൽ നിന്നുംമത്സരാർഥികൾ പങ്കെടുത്തു.

ഉദ്ഘാടന സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനംപ്രശസ്ത എഴുത്തുകാരൻ
കെ ഇ എൻ കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.1921 മലബാർ സമര ഓർമ്മകൾ എന്ന ശീർഷകത്തിൽ നടന്ന ചർച്ചസംഗമത്തിൽസി എൻ ജഅ്ഫർ( എസ്എസ്എഫ് കേരള )സന്ദേശ പ്രഭാഷണം നടത്തിഅബ്ദുറഹ്‌മാൻ സഖാഫി ചെമ്പ്രശ്ശേരി(ആർ എസ് സി ഗൾഫ് )ഷാനിയാസ് കുന്നിക്കോട് (ഒ ഐ സി സി )മുസ്തഫ കല്ലിങ്ങൽ പറമ്പ് (ഐ സി എഫ് )ഹാരിസ് കല്ലായി (കെ എം സി സി )ഷിബു തിരുവനന്തപുരം (നവോദയ )സുധീർ ഹംസ, നാസർ നടുവിൽ , തുടങ്ങിയ മത രാഷ്ട്രീയ സാമൂഹിക രംഗത്തെപ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു.

ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി ......ഇനങ്ങളിൽ സൗദി വെസ്റ്റ് പരിധിയിലെ 11 സെൻട്രൽ ഘടകങ്ങളിലെ സെൻട്രൽ സാഹിത്യോത്സവിൽ വിജയിച്ചവരാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.ആറ് വേദികളിലായി നടന്നസാഹിത്യോത്സവ് മത്സരങ്ങളിൽജിദ്ദാ സിറ്റി ഒന്നാംസ്ഥാനവും ജിദ്ധ നോർത്ത് നോർത്ത് രണ്ടാം സ്ഥാനവും മദീനമുനവ്വറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മുഹമ്മദ് ഫായിസ് (ജിദ്ദ നോർത്ത്) കലാപ്രതിഭയായും അസ്‌ന ജാബിൻ (ജിദ്ദ സിറ്റി )സർഗപ്രതിഭയായുംതെരഞ്ഞെടുത്തു.
കലാലയം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ കലാലയം പുരസ്‌കാരജേതാക്കളെ
ആർ എ സി ഗൾഫ് കൗൺസിൽ അംഗം ഡോക്ടർ മുഹ്‌സിൻ അബ്ദുൽ ഖാദർ സാഹിത്യോത്സവ് വേദിയിൽ പ്രഖ്യാപിച്ചു.ആർഎസ്എസ് ഗൾഫ് കൗൺസിൽ അംഗം അബ്ദുറഷീദ് പന്തല്ലൂർ സാഹിത്യോത്സവ് വിജയികളെ പ്രഖ്യാപിച്ചു.വൈകീട്ട് നടന്നസമാപന സമ്മേളനം
സൗദി വെസ്റ്റ് ചെയർമാൻ ആഷിക് സഖാഫിയുടെ അധ്യക്ഷതയിൽസയ്യിദ് ശിഹാബുദ്ദീൻ ബുഖാരിഉദ്ഘാടനംചെയ്തു. ശിഹാബ് കുറുകത്താണി സ്വാഗതവും അഷ്‌കർ ആൽപറമ്പ് നന്ദിയും പറഞ്ഞു