ണ്ടര വയസ്സിൽ 3 റെക്കോർഡ് സ്വന്തമാക്കിയ ലഹൻ ലത്തീഫിനെ ഇൻകാസ് സെൻട്രൽ കമ്മറ്റി ആദരിച്ചു.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ബ്രിട്ടീഷ് വേൾഡ് റെക്കോർഡ്‌സ് എന്നിവയിലാണ് ഈ കൊച്ചു മിടുക്കി ഇടം നേടിയത്. 100 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ ,30 സെക്കന്റിനുള്ളിൽ 40 മാത്തമറ്റിക്കൽ അടയാളങ്ങൾ ,35 സെക്കന്റിനുള്ളിൽ 35 മാത്തമറ്റിക്കൽ രൂപങ്ങൾ ,തുടങ്ങിയ കാര്യങ്ങൾ പറയുന്ന ടാലെന്റ്‌റ് ആണ് ഈ മിടുക്കിയെ റെക്കോർഡ് നേട്ടത്തിൽ എത്തിച്ചത്. ഖത്തർ ഇൻകാസ് പാലക്കാട് സെക്രട്ടറിയും മണ്ണാർക്കാട് അലനല്ലൂർ സ്വദേശി ലത്തീഫ് കല്ലായി ശഹബ ദമ്പദികളുടെ ഏക മകളാണ് ലഹൻ ലത്തീഫ് .

സലത്തയിലെ മോഡേൺ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. ഈ മിടുക്കി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെയെന്നും മകൾക്ക് പ്രോൽസാഹനം നൽകുന്ന മാതാപിതാക്കൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സമീർ ഏറാമല പറഞ്ഞു. ഒ ഐ സി സി
ഗ്ലോബൽ കമ്മറ്റി ,ഇൻകാസ് സെൻട്രൽ കമ്മറ്റി ,വിവിധ ജില്ല കമ്മറ്റിനേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . ഇൻകാസ് സെൻട്രൽ ജനറൽ സെക്രട്ടറി മനോജ് കൂട്ടൽ സ്വാഗതവും ജോയിന്റ് ട്രഷറർ നൗഷാദ് ടി.കെ നന്ദിയും പറഞ്ഞു