ർവ്വകലാശാലകളിലെ നൂറിൽ പരം നിയമനങ്ങൾ നേരിട്ട് നടത്തി ഇഷ്ടക്കാരെ തിരുകി കയറ്റുന്ന ഇടത് സർക്കാർ നാമമാത്ര വഖഫ് ബോർഡ് നിമ്മനങ്ങൾ പി എസ് സിക്ക് വിടുന്നത് കാര്യക്ഷമ വർദ്ദിപ്പിക്കാനാണെന്ന വാദം കാപട്യമാണെന്നും മുസ്ലിം സമുദായം അത് തിരിച്ചറിയുക തന്നെ ചെയ്യുമെന്നും MSF സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രഖ്യാപിച്ചു.

ഖത്തർ കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംവരണ വിഷയത്തിൽ ചതിക്കപ്പെട്ട സമുദായം ഇന്ന് അതിന്റെ നഷ്ടങ്ങൾ സഹിച്ചു കൊണ്ടിരിക്കുകയാണ്. മലയാളം യൂണിവേഴ്സിറ്റിയിലെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയും നിയമനങ്ങളിൽ സംവരണ സമുദായങ്ങളുടെ ക്വാട്ടയിൽ നിന്നുമെടുത്താണ് മുന്നോക്കക്കാർക്ക് നിയമനം നൽകിയത്. സംവരണ സമുദായങ്ങൾക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായ ഈ സമീപനം, MSF ന്റെ ശക്തമായ സമരം കൊണ്ടാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് നിയമനങ്ങൾ PSC ക്ക് വിട്ട നടപടിയിൽ ഉയർന്നു വരുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംഘടിപ്പിച്ച ടേബിൾ ടോക്ക് സംവാദം കെ എം സി സി പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എസ് എ എം ബശീർ സാഹിബ് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഖാസിമി മോഡറേറ്റരായിരുന്നു.

ഖത്തറിലെ വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് കോയ കൊണ്ടോട്ടി (കെ എം സി സി ), മുജീബ് മദനി (മെമ്പർ-ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ), എൻപി ഗഫൂർ (ഐസിഎസ് ഖത്തർ ), ജമീൽ ഫലാഹി (സി.എ.സി. ഖത്തർ) , മുനീർ മങ്കട (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഫൈസൽ വാഫി അടിവാരം (കേരള ഇസ്ലാമിക് സെന്റർ) സംസാരിച്ചു.

ഫൈസൽ കായക്കണ്ടി ഖിറാഅത്ത് നടത്തി. സിറാജ് മാതോത്ത് സ്വാഗതവും ശബീർ മേമുണ്ട നന്ദിയും പറഞ്ഞു.