- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രക്തസാക്ഷികളോടുള്ള ആദരവ് പ്രകടിപ്പിച്ച് യൂണിയൻ കോപിന്റെ 23 ശാഖകളിലും ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്, സ്മരണദിനാചരണം സംഘടിപ്പിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളോടുള്ള ആദര സൂചകമായി യൂണിയൻ കോപ്പിന്റെ 23 ശാഖകളിലും മാളുകളിലും ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി.
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഊർജം നിറഞ്ഞ പുതിയ ചിന്തകളാണ് സ്മരണദിനം നൽകുന്നതെന്ന് യൂണിയൻ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി പറഞ്ഞു. രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും സ്‌നേഹവും ത്യാഗവുമൊക്കെയാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും കാത്തുസൂക്ഷിക്കാനും ദേശീയ പതാക ഉയർത്തിപ്പിടിക്കുവാനും നേർവഴിയിൽ നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ജീവൻ നഷ്ടമായ രക്ഷസാക്ഷികളുടെ ത്യാഗത്തിന് മുന്നിൽ രാഷ്ട്ര നേതാക്കളും ജനങ്ങളും അഭിമാനം കൊള്ളുന്ന ദിനം കൂടിയാണിത്.
രക്തസാക്ഷികളുടെ ത്യാഗത്തിന്റെ ഓർമകൾ രാജ്യത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ എക്കാലവും ആലേഖനം ചെയ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിൽ നിലകൊള്ളുന്ന യൂണിയൻ കോപ്, ദേശീയ പ്രവർത്തനങ്ങളിൽ എപ്പോഴും ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അഖണ്ഡതയുടെ പവിത്രമായ പശ്ചാത്തലത്തിൽ കൂടിയാണിത്. രക്തസാക്ഷികളുടെ സ്മരണകളിൽ ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും എപ്പോഴുമുണ്ടാകും. പ്രവാചകന്മാർക്കും അവരുടെ അനുചരന്മാർക്കുമൊപ്പം സ്വർഗത്തിൽ ഇടം നേടുന്ന രക്തസാക്ഷികളുടെ ഓർമകൾ, തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തോളം ഒപ്പമുണ്ടാരുമെന്നും അദ്ദേഹം പറഞ്ഞു.