- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാൻ വേട്ടക്കാരൻ പെൺകുട്ടിയുടെ വെടിയേറ്റു മരിച്ചു
പെൻസിൽവാലിയ: പെൻസിൽവാനിയാ സംസ്ഥാനത്ത് മാൻവേട്ടയുടെ സീസൻ ആരംഭിക്കുന്നതിന്റെ ആദ്യദിനം വേദനാജനകമായി.കുടുംബാംഗങ്ങളും 71 വയസ്സുള്ള വില്യംട്രിപ്പുമായി ജാൽസൺ ടൗൺഷിപ്പ് വനാന്തരങ്ങളിൽ മാനിനെ വേട്ടയാടാൻ പുറപ്പെട്ടതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി ഏകദേശം മൂന്നൂറ് യാഡ് അകലെ നിന്നും മാനെന്ന് തെറ്റിദ്ധരിച്ചു കാഞ്ചിവലിച്ചപ്പോൾ അതിൽ നിന്നും പുറപ്പെട്ട വെടിയുണ്ട തറച്ചുകയറിയതു 71 വയസ്സുള്ള വില്യട്രിപ്പിന്റെ തലയിലായിരുന്നു. രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. നവംബർ 27 ശനിയാഴ്ചയായിരുന്നു സംഭവം. മരണം വെടിയുണ്ട തലയിൽ തറച്ചുകയറിയാണെന്ന് ജാക്സൺ ടൗൺഷിപ്പു കൊറോണർ ഓഫീസ് സ്ഥീരികരിച്ചു. പെൻസിൽവാനിയ ഗെയിം കമ്മീഷൻ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി വേട്ടയോടനുബന്ധിച്ചു മരണങ്ങൾ സംഭവിക്കാറുണ്ടെങ്കിലും ഈ കൗണ്ടിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകണമെന്ന് സ്്റ്റേറ്റ് ഗെയിം വാർഡൻ ഷോൻ ഹർഷൊ പറഞ്ഞു.
ഇതൊരു അപകടമാണെന്നും, വെടിവെച്ച കുട്ടിയുടെ പേരിൽ നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്നും ജാക്സൺ ടൗൺഷിപ്പ് ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതേ ദിവസം തന്നെയാണ് വേട്ടക്കിടയിൽ ടെക്സസ്സിലെ ഹാരിസൺ കൗണ്ടിയിൽ പിതാവിന്റെ വെടിയേറ്റു പതിനൊന്ന്ുകാരിയും കൊല്ലപ്പെട്ടത്.