ദോഹ:- അസീം ടെക്‌നോളജീസ് ഖിയ ഇന്റർനാഷണൽ ഫുട്‌സാൽ ടൂർണമെന്റ് ആവേശകരമായ 40 പ്രാഥമിക മത്സരങ്ങൾക്ക് ശേഷം അവസാന എട്ടിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഗറാഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ വിവിധ സന്ദർഭങ്ങളിലായി കായിക മന്ത്രാലയം, ഖത്തരി ക്ലബ് ഭാരവാഹികൾ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ അതിഥികളായി എത്തിയിരുന്നു. ഫിഫ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ലീഡർ മിഗുയാൽ (മെക്‌സിക്കോ) ടൂർണമെന്റ് സന്ദർശിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയൂം ചെയ്തു.

ഖത്തറിലെ പ്രശസ്തരായ ഇരുപത് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നവംബർ 17 നാണു തുടക്കം കുറിച്ചത്. ഡിസംബർ 3 വരെ ഗറാഫ സ്റ്റേഡിയത്തിലാണ് നടക്കുന്ന ടൂർണമെന്റിൽ ഖത്തർ, ഈജിപ്ത്, ഘാന,ഒമാൻ, ഉഗാണ്ട, സുഡാൻ, ടുണീഷ്യ, സ്‌പെയിൻ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വിവിധ ടീമുകൾക്കായി അണിനിരക്കുന്നു.

ഗ്രിന്റ സ്പോർട്സ്, ഒലെ എഫ്സി , ഓസിൽ എഫ്സി,മർഖിയ സ്പോർട്സ് ക്ലബ്, എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരായും അൽ ഹിലാൽ സ്പോർട്സ് അക്കാദമി,മാദ്രെ എഫ്സി, ഹിലാൽ സ്പോർട്സ് ക്ലബ് , സിറ്റി എക്‌സ്‌ചേഞ്ച് എന്നിവർ സെക്കന്റ് പൊസിഷനിലും ആയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ബുധനാഴ്ച രാത്രി 8:30 നു ഗറാഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഒലെ എഫ്സി, സിറ്റി എക്‌സ്‌ചേഞ്ച്‌നെയും, അൽ മർഖിയ സ്പോർട്സ് മാദ്ര എഫ്‌സിയെയും ഗ്രിന്റ എഫ്സി ഹിലാൽ സ്‌പോർട്‌സിനെയും ഓസിൽ എഫ്സി ഹിലാൽ അക്കാഡമിയെയും നേരിടുന്നു. വ്യാഴാഴ്ച സെമി ഫൈനലും വെള്ളിയാഴ്ച ഫൈനൽ മത്സരവുമാണ് നടക്കുന്നത്.