ന്യൂജേഴ്സി: ന്യൂജേഴ്സിയിലും, ന്യൂയോർക്കിലും വിവിധ കത്തോലിക്കാ ദേവാലയങ്ങളിൽ ശുശ്രൂഷ അനുഷ്ഠിക്കുന്ന വൈദികർ ന്യൂയോർക്ക് ബ്രോൺസ് സെന്റ് തോമസ് ചർച്ചിൽ ഒത്തുചേർന്ന് താങ്ക്സ് ഗിവിംഗ ഡെ ആഘോഷിച്ചു.

പ്രാർത്ഥനയോടും ആരാധനയോടും കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ദൈവത്തിൽ നിന്നും ലഭിച്ച നിരവധി അനുഗ്രഹങ്ങൾ വൈദീകർ പരസ്പരം പങ്കിട്ടു.

എല്ലാ അനുഗ്രഹങ്ങൾക്കും നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും, ഓരോ ദിവസവും ദൈവത്തോട് നാം നന്ദി കരേറ്റുവാൻ ബാധ്യസ്ഥരാണെന്നും ബ്രോൺസ് സെന്റ് തോമസ് ചർച്ച് വികാരി ഫാ.ജോഷാ എളംബശ്ശേരിൽ പറഞ്ഞു. ഫാ.ഫ്രാൻസീസ് നംമ്പ്യാപറമ്പിൽ(കോർഡിനേറ്റർ), ഫാ.സെബാസ്റ്റ്യൻ തെക്കേടത്തു(സി.എം.ഐ. ഡലിഗേറഅറ് സുപ്പീരിയർ), ഫാ.പോളി തെക്കൻ(സി.എം.ഐ.) തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു പ്രവേശിച്ചു. താങ്ക്സ് ഗിവിങ് ഡിന്നറും ക്രമീകരിച്ചിരുന്നു.