സൽമാനിയ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റിൻ (ഐ വൈ സി സി ) മുഹറഖ് ഏരിയാ മുൻ പ്രസിഡണ്ടും, കൊല്ലം ജില്ലയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ശ്രീജിത്ത് ബാലകൃഷ്ണന്റെ നിര്യാണത്തിൽ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

സൽമാനിയ ഇന്ത്യൻ ഡിലൈറ്‌സ് ഹാളിൽ നടന്ന പരിപാടി ലത്തിഫ് കോയിക്കൽ ഉദ്ഘാടനം ചെയ്യ്തു. ദേശീയ പ്രസിഡണ്ട് ജിതിൻ പരിയാരം അദ്യക്ഷത വഹിച്ചു.മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ശ്രീജിത്തിന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്നും അനുശോചനയോഗം വിലയിരുത്തി.

ഐ വൈ സി സി മുൻ ദേശീയ ഭാരവാഹികളായ ബ്ലെസ്സൺ മാത്യു, അനസ് റഹീം, ഫാസിൽ വട്ടോളി, എബിയോൺ അഗസ്റ്റിൻ, ഷബീർ മുക്കൻ, റിച്ചി കളത്തുരേത്ത്, മണിക്കുട്ടൻ, ജീജോമോൻ, സന്ദീപ് ശശീന്ദ്രൻ, ഗംഗൻ മലയിൽ തുടങ്ങിയവർ അനുശോചിച്ചു.
ചടങ്ങിൽ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് വസ്റ്റ്യൻ സ്വാഗതവും ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.