റിയാദ്: സൗദി അറേബ്യയിൽ പുതുതായി 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗികളിൽ 26 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,538,438 പി.സി.ആർ പരിശോധനകൾ നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,786 ആയി. ഇതിൽ 538,939 പേരും സുഖം പ്രാപിച്ചു. ആകെ 8,837 പേർ മരിച്ചു.

2,010 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 39 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,449,878 ഡോസ് വാക്സിൻ കുത്തിവെച്ചു.

ഇതിൽ 24,620,971 എണ്ണം ആദ്യ ഡോസ് ആണ്. 22,470,514 എണ്ണം സെക്കൻഡ് ഡോസും. 1,719,892 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 358,393 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മക്ക 2, തബൂക്ക് 2, അൽഖോബാർ: 2, മറ്റ് 6 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.