- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ല; പ്രധാന വരുമാനമാർഗം; ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ
കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാന വരുമാനമാർഗമാണ്. കോവിഡ് കാലമായതിനാൽ ഇപ്പോൾ ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും കൂടുതൽ ആലോചന വേണമെന്നും ജി എസ് ടി കൗൺസിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു.
മറുപടിയിൽ അതൃപ്തി അറിയിച്ച ഹൈക്കോടതി കൃത്യമായ വിശദീകരണം നൽകാൻ ജി എസ് ടി കൗൺസിലിനോട് ആവശ്യപ്പെട്ടു. ഡിസംബർ രണ്ടാം വാരം വീണ്ടും ഹർജി പരിഗണിക്കും.
പെടോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ്എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ളത് . പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനോടും ജിഎസ്ടി കൗൺസിലിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു.
പെടോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരുടെ നിവേദനം കേന്ദ്ര സർക്കാരിന് അയക്കാനും തീരുമാനം എടുക്കാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജി എസ് ടി കൗൺസിൽ നിവേദനം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ വീണ്ടും സമീപിച്ചത് .മതിയായ കാരണം പറയാതെ നിവേദനം തള്ളിയെന്നാണ് പരാതി.
മറുനാടന് മലയാളി ബ്യൂറോ