- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്ക പടർത്തി ഒമിക്രോൺ യുഎഇയിലും സ്ഥിരീകരിച്ചു; കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിൽ: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഗൾഫ് മേഖല
ദുബായ്: ആശങ്ക പടർത്തി കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ യുഎഇയിലും സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് യുഎഇ വ്യക്തമാക്കുന്നത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ നേരത്തെ സ്ഥിരീകരിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് കോവിഡ് പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ മലാവി, സാംബിയ, മഡഗസ്‌ക്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്.
Next Story