- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നിൽ ഒരാൾക്ക് ഇന്റർനെറ്റിനെ കുറിച്ച് അറിയില്ല; ലോകത്തെ ജനസംഖ്യയിൽ 2.9 ബില്ല്യൺ ജനങ്ങളും ഇന്റർനെറ്റ് ഉപയോഗിക്കാത്തവരെന്ന് റിപ്പോർട്ട്
ലോകത്തെ ജനസംഖ്യയിൽ 2.9 ബില്ല്യൺ പേരും ജീവിതത്തിൽ ഒരിക്കൽ പോലും ഇന്റർനെറ്റ് ഉപയോഗിക്കാത്തവരെന്ന് യുഎൻ കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ഡേറ്റ അനുസരിച്ച് മൂന്നിൽ ഒരാളും ഒരിക്കൽ പോലും ഇന്റർനെറ്റ് ഉപയോഗിക്കാത്തവരാണെന്നും വാഷിങ് ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിലെ വിചിത്രകാര്യമെന്തെന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തവരിൽ ഭൂരിഭാഗവും വികസിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യുഎന്നിന്റെ ലിസ്റ്റിലുള്ള 46 അവികസിത രാജ്യങ്ങളിൽ മുക്കാൽ ഭാഗം ജനങ്ങൾക്കും ഇന്റർനെറ്റിനെ കറിച്ച് അറിവില്ല. ദാരിദ്രവും വൈദ്യുതി ലഭ്യമല്ലാത്തതും നിരക്ഷരതയുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. റൂറൽ ഏരിയയിലുള്ളവർക്കാണ് കൂടുതലായും ഇന്റർനെറ്റിനെ കുറിച്ച് അറിവില്ലാത്തത്.
അവികസിത രാജ്യങ്ങളിലെ അഞ്ചിൽ ഒരു സ്ത്രീയ്ക്കും ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ച് അറിവില്ലൈന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ വന്നതിന് ശേഷമാണ് ഇത്തരം രാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗം കൂടി തുടങ്ങിയിട്ടുണ്ട്.