ദോഹ: കൾച്ചറൽ ഫോറം കണ്ണൂർ ജില്ലയുടെ 2022-2023 കാലയളവിലേക്ക് ഷുഹൈബ് അബ്ദുർറഹ്‌മാൻ പ്രസിഡന്റ് ആയും മുഹമ്മദ് ആസാദ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.നിസാർ കെ വി, നുഫൈസ എം ആർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.അഫ്‌സൽ കൊട്ടാരം മീത്തൽ ആണ് ട്രഷറർ.ഫായിസ് അബ്ദുല്ല,മുഹമ്മദ് ഫർഹാൻ,അഹ്‌സന കരിയാടൻ,ഫായിസ് ടി എന്നിവരെ വിവിധ വകുപ്പ് സെക്രട്ടറിമാരായും
ഹസ്‌ന അബ്ദുൽ ഹമീദ്,മാജിദ,ആയിഷ ഷെറിൻ എന്നിവരെ കോഡിനേറ്റർമാരായും തിരഞ്ഞെടുത്തു.

ഹാരിസ് കെ,ഹാഷിം കെ എൽ,ഫാസിൽ പള്ളിക്കൽ,മൻസൂർ ഇ കെ,മുനീർ തെലക്കട്ട്,നജ്‌ല നജീബ്,നുസ്രത് ഷുഹൈബ്,റഷാദ് പള്ളിക്കണ്ടി,അബ്ദുർറസാഖ്,സഫ്ദർ അഷ്‌റഫ്,സഫ് വാൻ നിസാർ,ഷഫാഹ്,തഹ്‌സീർ ഇബ്രാഹിം, ആരിഫ വി എം എന്നിവരാണ് മറ്റു ജില്ലാ കമ്മിററി അംഗങ്ങൾ.കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അഹമ്മദ് ഷാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
--