- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ നാലിന്
കൊച്ചി: കേരളത്തിലെ പ്രമുഖ ഫിനാൻഷ്യൽ കോഴ്സ് പരിശീലന സ്ഥാപനമായ ലോജിക് സ്‌കൂൾ ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ കോഴ്‌സുകളെക്കുറിച്ച് സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ നടത്തുന്നു. നാലിന് വൈകിട്ട് ആറ് മുതൽ ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ലൈവായി നടത്തുന്ന സെമിനാറിൽ ഇൻസ്പിരേഷണൽ ട്രെയിനർ അനീഷ് മോഹൻ ക്ലാസ് നയിക്കും.
എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് പ്രമുഖരായ കരിയർ ഗൈഡൻസ് വിദഗ്ദ്ധർ ലോജിക്കിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പ്രൊഫഷണൽ കോഴ്‌സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സെമിനാറുകൾ നടത്തുമെന്ന് ഡയറക്ടർമാരായ കെ.ആർ. സന്തോഷ്‌കുമാർ, ബിജു ജോസഫ് എന്നിവർ അറിയിച്ചു.
താത്പര്യമുള്ളവർ ചുവടെയുള്ള ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക:
https://us02web.zoom.us/meeting/register/tZ0ufuCspjIoGNWnN3dBzpAd2OgnnNmUCywJ
ഓട്ടിസം സ്‌കൂളിൽ റഗുലർ ക്ലാസ്സുകൾ ആരംഭിച്ചു
കോട്ടയം കോതനല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ ഓട്ടിസം സ്‌കൂളിൽ റഗുലർ ക്ലാസ്സുകൾ ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. ഓട്ടിസം ബാധിതരായ മൂന്ന് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെയാണ് സ്‌കൂൾ സമയം. സി ബി എസ് ഇ സിലബസിലുള്ള പഠനം, വിവിധ തെറാപ്പികൾ, കെയറിങ് എന്നിവ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയിൽ ഒക്യുപ്പേഷണൽ, സ്പീച്ച്, ഫിസിയോ, പ്ലേ, മ്യൂസിക് തെറാപ്പികൾ ഉൾപ്പെടുത്തിയിരിക്കുന്നു.