ഒക്കലഹോമ: മിസ്സ് യു.എസ്.എ. 2021 കിരീടം കെന്റുക്കിയിൽ നിന്നുള്ള എല്ല സ്മിത്ത്(23) കരസ്ഥമാക്കി.

നവംബർ 29 തിങ്കളാഴ്ച ഒക്കലഹോമ തുൾസായിലുള്ള റിവർസ്പിരിട്ട് കാസിനോ റസ്ററോറന്റിൽ വച്ചാണ് മിസ്സ് അമേരിക്കാ മത്സരം അരങ്ങേറിയത്. എല്ല സ്മിത്ത് മിസ് കെന്റുക്കിയായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബ്രോഡ്കാസ്റ്റ് ജർണലിസത്തിൽ കെന്റുകി സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുള്ള എല്ല ലൂയിസ് വില്ല എ.സി.സി. റിപ്പോർട്ടറാണ്. 2020 ലാണ് ഇവർ എ.ബി.സി.യിൽ പ്രവർത്തനമാരംഭിച്ചത്.

ഡിസംബർ 12ന് ഇസ്രയേലിൽ വെച്ചു നടക്കുന്ന മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ യു.എസ്സിനെ പ്രതിനിധീകരിച്ചു എല്ല സ്മിത്ത് പങ്കെടുക്കും.

അമ്പത് സംസ്ഥാനങ്ങളിൽനിന്നും വാഷിങ്ടൺ ഡി.സി.യിൽ നിന്നുമുള്ള 51 മത്സരാർത്ഥികളാണ് മിസ്സ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്തത്. 2020ൽ മിസ്സ് യു.എസ്.എ.യായിരുന്ന ആയിഷ ബ്രാഞ്ചാണ് എല്ല സ്മിത്തിനെ മിസ് അമേരിക്കാ കിരീടം അണിയിച്ചത്.

15 വയസ്സു മുതൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലക്ക് മിസ്സ് അമേരിയായി വിജയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഇവരുടെ പരിശീലക പറഞ്ഞു. ഈ വർഷം ആദ്യമായി പങ്കെടുത്ത ട്രാൻസ്ജന്റർ മിസ്സ് നവേഡക്ക് ഫൈനൽ റൗണ്ടിൽ കടക്കാൻ കഴിഞ്ഞില്ല.