വാഷിങ്ടൺ ഡി.സി.: സി.എൻ.എൻ. ഹോസ്റ്റ് ക്രിസ് കുമോയെ സി.എൻ.എൻ. അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തു. ചൊവ്വാഴ്ച(നവംബർ 30)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.

സഹോദരനും, ന്യൂയോർക്ക് ഗവർണ്ണറുമായ ആൻഡ്രൂ കുമോയുടെ ലൈംഗികാരോപണ കേസ്സിൽ അതിര് വിട്ട് ഇടപ്പെട്ടതായി ന്യൂയോർക്ക് അറ്റോർണി ജനറൽ ഓഫീസ് പുറത്തുവിട്ട രേഖകളിൽ പരാമർശിക്കപ്പെട്ടതിനെ തുടർന്നാണ് ക്രിസ് കുമോയെ സസ്പെന്റ് ചെയ്യാൻ സി.എൻ.എൻ. തീരുമാനിച്ചത്.

12 സ്ത്രീകളാണ് ഗവർണ്ണർ ആഡ്രൂ കുമോക്കെതിരെ ലൈംഗികാരോപണ കേസ്സുകൾ ഫയൽ ചെയ്തിരിക്കുന്നത്.

സഹോദരന്റെ സ്റ്റാഫിന് ലൈംഗികാരോപണ കേസ്സിൽ ഉപദേശം നൽകിയതായി ക്രിസ് കുമോ തന്നെ സമ്മതിച്ചിരുന്നു. ഇതു സി.എൻ.എൻ. നിലവിലുള്ള നിയമങ്ങൾക്ക് എതിരാണെന്ന് സി.എൻ.എൻ. വക്താവ് അറിയിച്ചു. ക്രിസ് അയച്ച പല ട്വിറ്റർ സന്ദേശങ്ങളും സി.എൻ.എൻ.ന് ലഭിച്ചിരുന്നു.

ഗവർണ്ണർ ആഡ്രൂ കുമോ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഗവർണ്ണർക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. സി.എൻ.എന്നിലെ ജനപ്രിയ ഹോസ്റ്റായിരുന്നു ക്രിസ് കുമോ.