ഡാളസ് :ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാബു ചെറിയാനെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി അഭിനന്ദിച്ചു .

സാബു ചെറിയാൻ പ്രവാസി മലയാളി ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടർസ് വൈസ് പ്രസിഡന്റാണ്

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്പറേഷന് മുൻ ചെയർമാനും , നിർമ്മിതാവും ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സാബുചെറിയൻ ഈ സ്ഥാനത്തിനു തികച്ചും അർഹനാനെന്നു പി എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കെൻ, ഗ്ലോബൽ ചെയര്മാന് ഡോ: ജോസ് കാനാട്ട് , ഗ്ലോബൽ പ്രസിഡന്റ് എം പി സലിം, സെക്രട്ടറി വർഗീസ് ജോൺ , നോർത്ത് അമേരിക്കൻ റീജിയൻ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ പറഞ്ഞു

കഴിഞ്ഞ രണ്ടു വർഷമായി ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് അംഗമായിരുന്നു സാബു ചെറിയാൻ. ഗോവയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

സാബു ചെറിയാൻ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി നിർമ്മാതാവ് സാബു ചെറിയാനെ തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് അംഗമായിരുന്നു സാബു ചെറിയാൻ. ഗോവയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.