ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ സംഘബോധത്തിന്റെ പ്രതീകമായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) റീജിയണൽ കൺവൻഷൻ ഡിസംബർ 5 ഞായരാശ്ച ഹൂസ്റ്റണിൽ നടത്തപ്പെടും എന്ന് ഫൊക്കാന ടെക്സസ് റീജിയണൽ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം, ഫൊക്കാന വിമൻസ് ഫോറം പ്രസിഡന്റ് ഷീല ചെറു എന്നിവർ അറിയിച്ചു. റീജിയണൽ കൺവൻഷനു മുന്നോടിയായി ടെക്‌സാസ് റീജിയണൽ പ്രവർത്തന ഉൽഘാടനം ശനിയാഴ്ച ഡാളസ്സിൽ ആണ് നടത്തപ്പെടുക

ഡിസംബർ അഞ്ചാം തീയതി ഞായറാഴ്ച ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ്സ് ചർച്ച് ഹാളിൽ ഉച്ചയ്ക്ക് ഒരുമണിക്ക് കൾച്ചറൽ ഫെസ്റ്റ് തുടങ്ങും. വർണാഭമായ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സാഹിത്യ സല്ലാപവും ചിരിയരങ്ങും സാംസ്‌കാരികോൽസവത്തിന് മാറ്റുകൂട്ടും. അമേരിക്കൻ മലയാളി സമൂഹത്തിലെ ഉന്നത തലങ്ങിലുള്ളവർ, ഫൊക്കാന കുടുംബാംഗങ്ങൾക്ക് പുറമെ സമ്മേളനത്തിൽ സാന്നിധ്യമറിയിക്കും. ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസ്തുത ചടങ്ങിൽ വച്ച് ഉൽഘാടനം ചെയ്യപ്പെടുമെന്നു നിയുക്ത പ്രസിഡന്റ്റ് ഷീല ചെറു അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് ജേക്കബ് (രാജൻ) പടവത്തിൽ (ഫ്ളോറിഡ), ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ (ഷിക്കാഗോ), ട്രഷറർ എബ്രഹാം കളത്തിൽ (ഫ്ളോറിഡ), വിമൻസ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റൺ/ന്യൂയോർക്ക്), വൈസ് പ്രസിഡന്റ് ഷിബു വെൺമണി (ഷിക്കാഗോ), ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ വിനോദ് കെ.ആർ.കെ (ന്യൂയോർക്ക്), അഡൈ്വസറി ബോർഡ് ചെയർ പേഴ്സൺ ജോസഫ് കുരിയാപ്പുറം (ന്യൂയോർക്ക്), ടെക്സസ് റീജിയണൽ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം (ഡാളസ്), നാഷണൽ കമ്മിറ്റി മെമ്പർ ജോൺ ഇളമത (കാനഡ) തുടങ്ങിയവർ മീറ്റിങ്ങിന് നേതൃത്വം നൽകുന്നു

പ്രോഗ്രാമിലേക്കു ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളേയും സ്വാഗതം ചെയ്യുന്നതായി ടെക്‌സാസ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ സംയുക്ത പ്രെസ്താവനയിൽ അറിയിച്ചു.