ബീർ സ്പെഷ്യൽ ഗെസ്റ്റും ആയിരിക്കും. കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്‌പോര്ട്‌സ്‌ന്റെയും ഖത്തർ ഫുട്ബാൾ അസോസിയേഷന്റെയും ഗറാഫ സ്പോർട്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ നടന്നു വരുന്ന ടൂർണമെന്റിന്റെ ഫൈനലിൽ നിരവധി സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ടെന്ന് സങ്കാടകർ അറിയിച്ചു. ഡിസംബർ 18 നു നടക്കുന്ന ഫിഫ അറബ് കപ്പ് ഫൈനലിനായി കാത്തിരിക്കുന്ന ഫുട്‌സാൽ പ്രേമികൾക്കുള്ള ഒരു സാമ്പിൾ വെടിക്കെട്ടായിരിക്കും ഖിയ ഇന്റർനാഷണൽ ഫുട്‌സാൽ ടൂർണമെന്റ്.

മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്‌പോർട്‌സിലെയും , ഖത്തർ ഫുട്ബാൾ അസോസിയേഷനിലെയും ഇന്ത്യൻ എംബസ്സിയിലെയും ഉന്നത വ്യക്തിത്വങ്ങൾ, ഇന്ത്യൻ പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു. പ്രവാസി സമൂഹം ഇന്റർനാഷണൽ തലത്തിൽ നടത്തുന്ന ഏക ടൂർണമെന്റ് ആയ ഖിയ ഇന്റർനാഷണൽ ഫുട്‌സാൽ ടൂർണമെന്റിൽ 20 പ്രഘൽഭ ടീമുകളാണ് പങ്കെടുത്തത്. ഖത്തർ, ഈജിപ്ത്, ഘാന, ഒമാൻ, ഉഗാണ്ട, സുഡാൻ, ടുണീഷ്യ, സ്‌പെയിൻ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വിവിധ ടീമുകൾക്കായി അണിനിരന്നിരുന്നു .

കാണാൻ എത്തുന്നവരിൽ നിന്നും ഭാഗ്യ ശാലികൾക്ക് പ്രത്യേക സമ്മാനങ്ങൾ സംഘാടകർ ഉറപ്പു നൽകുന്നു . കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രത്യേക ഇരിപ്പിടം ഉണ്ടായിരിക്കുന്നതാണ്.