- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർ പ്രദേശിൽ ക്ലാസ്മുറിയിൽ പുള്ളിപ്പുലി വിദ്യാർത്ഥിയെ ആക്രമിച്ചു
ലഖ്നൗ: ഉത്തർ പ്രദേശിൽ ക്ലാസ്മുറിയിൽ കയറിയ പുള്ളിപ്പുലി വിദ്യാർത്ഥിയെ ആക്രമിച്ചു. തുടർന്ന് പുള്ളിപ്പുലിയെ ക്ലാസ്മുറിയിൽ പൂട്ടിയിട്ടു. അലിഗഢിലെ ചൗധരി നിഹാൽ സിങ് ഇന്റർ കോളേജിൽ ബുധനാഴ്ചയാണ് സംഭവം.
ലക്കി രാജ് സിങ് എന്ന വിദ്യാർത്ഥിക്കാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ക്ലാസിൽ കയറിയപ്പോൾ പുള്ളിപ്പുലിയെ കണ്ടെന്നും പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അത് ആക്രമിച്ചെന്നും ലക്കി പറഞ്ഞു. നിസാരപരിക്കേറ്റതിന് പിന്നാലെ ലക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുള്ളിപ്പുലി സ്‌കൂളിൽ കയറിയ വിവരവും അതിനെ ക്ലാസ്മുറിയിൽ പൂട്ടിയിട്ട വിവരവും പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചതായി പ്രിൻസിപ്പൽ യോഗേഷ് യാദവ് അറിയിച്ചു
Next Story




