- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചു വയസിലെ പ്രതിരോധ കുത്തിവയ്‌പ്പിന് എത്തി; കുട്ടികൾക്ക് നൽകിയത് കോവിഡ് വാക്‌സീൻ; ഗുരുതര വീഴ്ച ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ; രക്ഷിതാക്കൾ പരാതി നൽകി
തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്‌പ്പിന് എത്തിയ കുട്ടികൾക്ക് കോവിഡ് വാക്‌സീൻ നൽകിയെന്ന് പരാതി. പതിനഞ്ചാം വയസ്സിലെ പ്രതിരോധ കുത്തിവയ്‌പ്പിനെത്തിയ രണ്ടു കുട്ടികൾക്കാണ് വാക്‌സീൻ മാറി നൽകിയത്. ആര്യനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കോവിഷീൽഡ് വാക്‌സീൻ നൽകിയത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടികൾ നിരീക്ഷണത്തിലാണ്.
അതേസമയം കുട്ടികൾ വാക്സിനേഷൻ സ്ഥലം മാറിയെത്തിയതാണ് വീഴ്ച സംഭവിക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
മറ്റൊരു കുട്ടിക്കൊപ്പം രക്തപരിശോധനയ്ക്ക് എത്തിയതായിരുന്നു കുട്ടികൾ. തുടർന്ന് പതിനഞ്ചാം വയസിലെ കുത്തിവെയ്‌പ്പ് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.പ്രതിരോധ കുത്തിവെയ്‌പ്പ് നൽകുന്ന ഭാഗത്തേക്ക് കുട്ടികളോട് ആവശ്യപ്പെടുകയും അവർ സ്ഥലം മാറി കോവിഡ് വാക്സിൻ നൽകുന്നയിടത്ത് എത്തിയെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
കുട്ടികൾ വീട്ടിലെത്തി ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. ശേഷം രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് വാക്‌സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.
നിലവിൽ കുട്ടികളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. കുട്ടികൾ സ്ഥലം മാറി എത്തിയതാണ് വാക്‌സിനേഷൻ മാറി പോകാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ