- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് സംസ്ഥാന സ്കൂൾ കായികതാരം; പൊലിഞ്ഞത് കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി: ഒയിനാം സംസ്ഥാന സ്കൂൾ കായികമേളയിൽ വെള്ളി മെഡൽ നേടിയ താരം
പാലക്കാട്: സംസ്ഥാന സ്കൂൾ കായികതാരം വാഹനാപകടത്തിൽ മരിച്ചു. മണിപ്പൂരിലുണ്ടായ വാഹനാപകടത്തിൽ കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ചത്. സംസ്ഥാന സ്കൂൾ കായിക മേളയിലെ വെള്ളി മെഡൽ ജേതാവും മണിപ്പുർ സ്വദേശിയുമായ ഒയിനാം ഒജിത്ത് സിങ് (17) ആണ് വാഹനാപകടത്തിൽ മരിച്ചത്.
ഇന്നലെ രാവിലെ മണിപ്പുരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു മരണം. നാലു വർഷമായി കല്ലടി സ്കൂളിന്റെ കായികതാരമാണ് ഒയിനാം ഒജിത്ത് സിങ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംപിലും ഡിസ്കസ് ത്രോയിലും വെള്ളി മെഡൽ നേടിയിട്ടുണ്ട്. ആറു മാസം മുൻപാണു നാട്ടിലേക്കു പോയത്.
Next Story