- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചവരെ വീണ്ടും ബാധിക്കുവാനുള്ള ഓമിക്രോണിന്റെ കഴിവ് മുൻഗാമികളുടേതിനേക്കാൾ രണ്ടര ഇരട്ടിയോളം; അപകടകരമല്ലെങ്കിലും ദക്ഷിണാഫ്രിക്കയിൽ കാട്ടുതീ പോലെ പുതിയ വകഭേദം പടരുന്നു; ഡെൽറ്റയെ കീഴടക്കി ഓമിക്രോൺ ലോകം നിയന്ത്രിക്കും
ഓമിക്രോൺ കത്തിപ്പടരുന്ന ദക്ഷിണാഫ്രിക്കയിൽ നിന്നും, യാഥാർത്ഥ്യങ്ങളിൽ ഊന്നി നിന്നുള്ള പഠനം വ്യക്തമാക്കുന്നത് കോവിഡ് ബാധിച്ച രോഗികളെ വീണ്ടും ബാധിക്കുവാനുള്ള ഓമിക്രോണിന്റെ കഴിവ് അതിന്റെ മുൻഗാമികളുടേതിനേക്കാൾ രണ്ടര ഇരട്ടിയോളം വരുമെന്നാണ്. കോവിഡ് വ്യാപനം തുടങ്ങിയതു മുതൽ 35,760 കേസുകളിലാണ് രോഗം വീണ്ടും ബാധിച്ചത്. ബീറ്റ വകഭേദം കത്തിപ്പടർന്ന രണ്ടാം തരംഗകാലത്ത് പുനർവ്യാപനം 0.7 ആയി കുറഞ്ഞിരുന്നു എന്നും കനക്കുകൾ വ്യക്തമാക്കുന്നു. ഡെൽറ്റ സൃഷ്ടിച്ച മൂന്നാം തരംഗസമയത്തും ഇതുതന്നെയായിരുന്നു സ്ഥിതി.
എന്നാൽ, ഇതാദ്യമായി ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത 2.4 ആയി ഉയർന്നിരിക്കുന്നു. ഒരിക്കൽ രോഗം വന്നവരിൽ സ്വാഭാവികമായി ഉണ്ടാകുന്ന രോഗപ്രതിരോധ ശേഷിക്ക് ബീറ്റ, ഡെൽറ്റ വകഭേദങ്ങളെ തടഞ്ഞു നിർത്താൻ ആയപ്പോൾ, ഓമിക്രോണിന് ഈ ആർജ്ജിത പ്ര്തിരോധത്തെ ചെറുക്കുവാനുള്ള കഴിവുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കേപ് ടൗണിന് സമീപമുള്ള സ്റ്റെല്ലെൻബോഷ് യൂണിവേഴ്സിറ്റിയിലെ ശസ്ത്രജ്ഞർ പറയുന്നു. ഈ വിവരം വളരെ സുപ്രധാനമായ ഒന്നാണ്, പ്രത്യേകുച്ചും മുൻപ് വൻ തോതിൽ രാജ്യം നടന്ന രാജ്യങ്ങൾക്ക്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉയരുന്ന ആദ്യം ചോദ്യം ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുമെങ്കിൽ ഇതിന് വാക്സിൻ നൽകുന്ന പ്രതിരോധത്തേയും മറികടക്കാൻ ആകില്ലെ എന്നതാണ്. അങ്ങിനെയെങ്കിൽ മരണ നിരക്കിനെയും ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തേയും എങ്ങനെ ബാധിക്കും എന്നതും ഒരു ചോദ്യമാണ്. ഓമിക്രോൺ കാട്ടുതീ പോലെ പടരുന്ന ഗൗടെംഗ് പ്രവിശ്യയിലെ ഡോക്ടർമാരുടെ അനുമാനത്തെ ശരിവയ്ക്കുന്നതാണ് ഈ കണക്കുകൾ.
എന്നാൽ, ദക്ഷിണാഫ്രിക്കയിൽ വാക്സിൻ നിരക്ക് വളരെ കുറവാണ്. കഷ്ടിച്ച് 25 ശതമാനം ജനങ്ങൾ മാത്രമാണ് അവിടെ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ വാക്സിന്റെ പ്രഭാവം മനസ്സിലാക്കാനുള്ള പഠനം എത്രമാത്രം കാര്യക്ഷമമായി നടത്താനാകും എന്ന കാര്യത്തിൽ സംശയമുണ്ട്. ഇന്നലെ 11,535 പേർക്കാണ് ദക്ഷിണാഫ്രിക്കയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 368 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതിനേക്കാളേറെ ഞെട്ടിക്കുന്ന കാര്യം ഇവിടെ കോവിഡ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ് എന്നതാണ്. ഇന്നലെ 51,402 പേർ കോവിഡ് പരിശോധനക്ക് വിധേയരായി. 22.4 ശതമാനമാണ് ടേസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ വ്യാഴാഴ്‌ച്ച 38.075 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വെറും 6.5 ശതമാനമായിരുന്നു എന്നതോർക്കണം. രോഗം ഗുരുതരമായി ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നപ്പോൾ മരണനിരക്ക് 64 ശതമാനത്തോളം താഴുകയായിരുന്നു.
ഏകദേശം 20 ഓളം രാജ്യങ്ങളിൽ ഇപ്പോൾ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷെ, ഈ വകഭേദത്തെ കുറിച്ച് ദക്ഷിണാഫ്രിക്ക മുന്നറിയിപ്പ് നൽകുന്നതിനും ആഴ്‌ച്ചകൾക്ക് മുൻപേ ഇത് വ്യാപിക്കാൻ ആരംഭിച്ചിരിക്കാം എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. നെതർലൻഡ്സിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ഒരാഴ്‌ച്ച മുൻപായിരുന്നു. ഒക്ടോബറിൽ പരിശോധനക്ക് എടുത്ത സാമ്പിളീലാണ് നൈജീരിയയിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ച സ്ഥിരീകരിക്കപ്പെടുന്നതിനും വളരെ മുൻപ് ഇത് യു കെയിലും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നോർവേയിൽ ഒരു സീഫുഡ് റേസ്റ്റോറന്റിൽ ക്രിസ്ത്മസ്സ് പാർട്ടിയിൽ പങ്കെടുത്ത 60 പേർക്ക് ഇന്നലെ ഓമിക്രോൺ സ്ഥിരീകരിച്ചു.
ഓമിക്രോണിന്റെ വ്യാപനനിരക്കിൽ വൻ വർദ്ധനയാണ് ഉണ്ടാകുന്നത്. ഇതേരീതിയിൽ പോയാൽ ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ കോവിഡ് രോഗികളിൽ പകുതിയിലേറെ പേരെയും ബാധിക്കുന്നത് ഓമിക്രോണായിരിക്കും. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആണ് ഇക്കാര്യം പറയുന്നത്. വാക്സിന്റെ കാര്യക്ഷമതയെ ഓമിക്രോൺ കുറയ്ക്കുമെന്നും അതുപോലെ ഒരിക്കൽ രോഗം ബാധിച്ചവർക്ക് വീണ്ടും വരുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അത് പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല എന്നും അവർ പറയുന്നു. യൂറോപ്പിൽ, ബ്രിട്ടനുൾപ്പടേ 14 രാജ്യങ്ങളിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പലർക്കും ഇത് ബാധിച്ചത് ആഫ്രിക്കൻ യാത്രയിലാണ്. സമൂഹ വ്യാപനത്തിലൂടെ രോഗികളായവരും ഇക്കൂട്ടത്തിലുണ്ട്.
ആദ്യ പഠനങ്ങളിൽ ഓമിക്രോൺ തന്റെ മുൻഗാമികളെപ്പോലെ അപകടകാരിയല്ല എന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ പഠനങ്ങൾ കൊണ്ടു മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും സെന്റർ വക്താവ് അറിയിച്ചു. അതുകൊണ്ടുതന്നെ, ഇതിനെ നിസ്സാരമായി തള്ളിക്കളയരുതെന്നും വിവിധ ആരോഗ്യ പ്രവർത്തകരും ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
മറുനാടന് മലയാളി ബ്യൂറോ