- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി നൽകിയ ദലിത് യുവാവിനെ അതേ കേസിലെ പ്രതികൾക്കൊപ്പം ലോക്കപ്പിലിട്ടു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
കൊട്ടാരക്കര: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ അതേ കേസിലെ പ്രതികൾക്കൊപ്പം ലോക്കപ്പിലിട്ടതായി പരാതി. താമരക്കുടി ഡീസന്റ് മുക്ക് പുത്തൻവിള വീട്ടിൽ വിനോദ് (36) ആണു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തന്നെ ആക്രമിച്ച കേസിലെ പ്രതികൾക്കൊപ്പം മണിക്കൂറുകളോളം ലോക്കപ്പിൽ ഇട്ടതായി പരാതിയിൽ വിനോദ് ആരോപിക്കുന്നു.
നാലുപേർ ചേർന്ന് ആക്രമിച്ചു പരുക്കേൽപ്പിച്ചതായി വിനോദ് കൊട്ടാരക്കര പൊലീസിൽ 17നു പരാതി നൽകിയിരുന്നു. അക്രമിസംഘം മർദിക്കുകയും ചെവി കടിച്ചുമുറിക്കുകയും ചെയ്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദിനെ പിന്നീടു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയെങ്കിലും കേസെടുത്തില്ല.
27നു കൊട്ടാരക്കര സ്റ്റേഷനിൽ എത്തി വീണ്ടും പരാതി നൽകി. പൊലീസ് ആവശ്യപ്പെട്ട പ്രകാരം പിറ്റേന്നു രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ ബന്ധുക്കളുടെയും പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മണിക്കൂറുകളോളം പ്രതികൾക്കൊപ്പം ലോക്കപ്പിൽ നിർത്തിയെന്നാണു പരാതി. സംഭവം വിവാദമായതോടെ ഇന്നലെ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.