ണ്ണുപയോഗിച്ച് പരിസ്ഥിതിക്കിണങ്ങിയ സുസ്ഥിരമായ വീടുകൾ ത്രിഡി പ്രിന്റ് ചെയ്‌തെടുത്ത് ഇറ്റലി. പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് വീടുകൾ നഷ്ടമാകുന്നവർക്ക് പ്രതീക്ഷയേകുന്ന വീടുകൾ ഇറ്റലി ത്രിഡി പ്രിന്റ് ചെയ്‌തെടുക്കുമ്പോൾ അത് ലോകത്തിന പ്രതീക്ഷയാകുകയാണ്. പുരാതന മരുഭൂമി നാഗരികതകൾ അനുസ്മരിപ്പിക്കും വിധമുള്ള വീടുകളാണ് ഇത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ലോകത്തിലെ തന്നെ ആദ്യത്തെ തന്നെ പരിസ്ഥിതി സുസ്ഥിര വീടുകളാണ്.

പ്രാദേശികമായി ലഭിക്കുന്ന മണ്ണു കൊണ്ട് നിർമ്മിച്ച ഈ വീടുകൾ ഭാവിയുടെ ഭവനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ആർക്കിടെക്ട് മരിയോ കുസിനെല്ലയാണ് ആശയമാണ് ഈ ത്രിഡി വീടുകൾക്ക് പിന്നിൽ. ഈ അത്യാധുനിക ബിൽഡിങ് ടെക്‌നോളജി വീടില്ലായ്മയ്ക്കും പ്രകൃതി ദുരന്തങ്ങളിൽ വീട് നഷ്ടമാകുന്നവർക്കും സഹായകമാകുമെന്നും മരിയോ കുസിനെല്ല അഭിപ്രായപ്പെടുന്നു. സാങ്കേതികത്വത്തിന്റെയും മണ്ണിന്റെയും കൂടിച്ചേരലാണ് ഈ വീടുകളെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ആദ്യ സെറ്റ് ത്രിഡി വീടുകൾ ഇറ്റലിയിലെ റവെണ്ണയ്ക്ക് സമീപമുള്ള മാസാ ലംബാർഡയിലാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള ത്രിഡി പ്രിന്റേഴ്‌സ് ഉപയോഗിച്ച് 200 മണിക്കൂർ കൊണ്ടാണ് ഈ വീടുകൾ പ്രിന്റ് ചെയ്ത് എടുത്തത്. വീടിനുള്ളിൽ ലിവിങ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയാണ് ഉള്ളത്. ഇതിന് പുറമേ ത്രിഡി പ്രിന്റ് ഉപയോഗിച്ച് ഫിറ്റ് ചെയ്ത ടേബിളും കസേരകളും ഉണ്ട്. സുനാമി , ഭൂകമ്പം, വെള്ളപ്പൊക്കം എന്നിവയിൽ വീടുകൾ നശിച്ചാൽ ഉടൻ മറ്റൊരു വീട് പ്രിന്റ് ചെയ്ത് എടുക്കാനാവും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. സാധാരണ വീട് പണിക്കുള്ളത് പോലെ ചിലവും ഇല്ല.