മിക്രോൺ സാഹചര്യമുണ്ടെങ്കിലും ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികളിലേക്ക് പോകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഒരു സൗദി പൗരന് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ സൗദിയിൽ എല്ലായിടങ്ങളിലും മാസ്‌ക് ധരിക്കാൻ നിർദ്ദേശം പരിപാടികളിൽ മാറ്റം വരുത്തിയിട്ടില്ല. വിമാന സർവീസുകളും സാധാരണ പോലെ തുടരും.

ഒരു സൗദി പൗരന് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളവർ ഐസൊലേഷനിൽ നിരീക്ഷണത്തിലാണ്. അതേ സമയം, സൗദിയിലെ ഒരു പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല.സൗദിയുടെ ആകെ ജനതയിലെ ഭൂരിഭാഗവും വാക്സിനേഷൻ സ്വീകരിച്ചതാണ്. ഇതിനാൽ ആശങ്കയുടെ സാഹചര്യമില്ല. ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലായിടങ്ങളിലും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസുകൾ ഇനിയും വരുമെന്നും വാക്സിനെടുക്കലാണ് പോംവഴിയെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ ചെറിയ കുട്ടികൾക്ക് സൗദിയിൽ വാക്സിനേഷൻ പൂർത്തിയായിട്ടില്ല. ഇതിനാൽ ഇവരുടെ കാര്യത്തിൽ കരുതൽ വേണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. പൊതു സ്ഥലങ്ങളിൽ സൗദി നേരത്തെ മാസ്‌ക് ഉപയോഗം ഒഴിവാക്കിയിരുന്നു. ജാഗ്രതയുടെ ഭാഗമായി എല്ലായിടത്തും മാസ്‌ക് ധരിക്കാൻ ജനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം നൽകിയിട്ടുണ്ട്