- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈനായി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'മാനസിക സംഘർഷവും പരിഹാരങ്ങളും ' എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ നൈറ്റിഗെൽ സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത് .രോഹിണി ചൗദരി (പേർസണൽ ഡെവലപ്പ്‌മെന്റ് കോച്ച്,ഇമോഷണൽ ഇന്റലിജിൻസ് ട്രെയിനർ,സ്പീക്കർ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മാറി വരുന്ന കാലാവസ്ഥയും അസുഖങ്ങളും തൊഴിലില്ലായ്മയും കാരണം മാനസിക സംഘർഷം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ സെമിനാർ ഉപകാരപ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഡിസംബർ 4 ന് ഉച്ചക്ക് 3 മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919995014607 ഗിരിജ പീറ്റർ (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.