- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഹൈദരബാദി ഭക്ഷണങ്ങൾക്ക് പ്രചാരമേറുന്നു ; ഡോ. വി എം മുഹമ്മദ് റിയാസ്
ദോഹ : കേരളത്തിനകത്തും പുറത്തും ആഗോളടിസ്ഥാനത്തിലും ഹൈദരബാദി ഭക്ഷണങ്ങൾക്ക് പ്രചാരമേറി വരികയാണെന്ന് ഹൈദരബാദി കിച്ചൺ മാനേജിങ് ഡയറക്ടർ ഡോ. വി എം മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കൊച്ചിൻ ഇൻഫോ പാർക്കിലെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ ഹോട്ടലിൽ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഹൈദരബാദിന്റെ സ്മൃതിപഥങ്ങളിലൂടെ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണ പ്രിയരുടെ നാടാണ് ഹൈദരബാദ്. ഹൈദരബാദിലെ ഭക്ഷണതെരുവുകളും ഭക്ഷണ കോർണറുകളുമൊക്കെ ഏറെ പ്രചാരമുള്ളവയാണ്. രാത്രിയിലുടനീളം സജീവമാകുന്ന ഭക്ഷണതെരുവുകളിലെ ശുദ്ധമായ ഹൈദരബാദി ഭക്ഷണം എല്ലാ തരം ഭക്ഷണപ്രിയരേയും തൃപ്തിപ്പെടുത്തുന്നതാണ്. ഗുണമേന്മയും രുചിയും തന്നെയാകും ഹൈദരബാദ് ഭക്ഷണത്തെ കേരളത്തിൽ പോലും ജനകീയമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി ആധികാരികമായ ഹൈദരബാദി ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനമെന്ന നിലക്ക് ഹൈദരബാദി കിച്ചണ് ഇത് സാക്ഷ്യപ്പെടുത്തും എന്ന് അദ്ദേഹം പറഞ്ഞു. ആഗോള വാർത്ത് എഡിറ്റർ മുജീബ് റഹ്‌മാൻ കരിയാടൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
യാത്ര വിവരണങ്ങൾ പോയ സ്ഥലങ്ങളുടെ ഓർമകൾ നിലനിർത്താനും ആ രാജ്യങ്ങളെക്കുറിച്ചും അവിടത്തെ സംസ്‌കാരങ്ങളെക്കുറിച്ചും മറ്റുള്ളവർക്ക് മനസ്സിലാക്കാനും സഹായകരമാകുമെന്ന് മുജീബ് റഹ്‌മാൻ കരിയാടൻ പറഞ്ഞു. എല്ലാ സ്ഥലങ്ങളും എല്ലാവർക്കും കാണാൻ സൗകര്യപ്പെട്ടെന്ന് വരില്ല എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആളുകളെയും സംസ്‌കാരങ്ങളെയും അടുത്തറിയാൻ യാത്രവിവരണങ്ങൾ സഹായിക്കുമെന്നതിനാൽ ഏറെ പ്രധാനപ്പെട്ട സാഹിത്യ ശാഖയാണ് യാത്രവിവരണമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രീൻ വേൾഡ് ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉബൈദ് എടവണ്ണ, ജൗഹറലി തങ്കയത്തിൽ, ജോസ് എം. ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.