ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി. ജലനിരപ്പ് 142 അടിയായി ക്രമീകരിക്കുന്നതിനായി 30 സെന്റിമീറ്ററാണ് ഷട്ടർ തുറന്നത്. സെക്കൻഡിൽ 800 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. നിലവിൽ തുറന്നിരിക്കുന്ന ഷട്ടർ 10 സെന്റിമീറ്ററിൽ നിന്നും 30 സെന്റിമീറ്ററായും ഉയർത്തിയിട്ടുണ്ട്.

ജലനിരപ്പ് 142 അടിയായി നിലനിർത്താൻ തമിഴ്‌നാട് ശ്രമിക്കുന്നതിൽ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. വിഷയം സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി.ജോയി മേൽനോട്ട സമിതി ചെയർമാന് കത്ത് നൽകിയിരുന്നു.