- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കാട്ടുപന്നി ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോഴിക്കോട് : കോഴിക്കോട് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി റഷീദ്(46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ആണ് മരണം.
ഒക്ടോബർ ആറിനായിരുന്നു സംഭവം. കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റഷീദ് രണ്ട് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എന്നാൽ അപകടം സംഭവിച്ച് ഇത്രയും കാലത്തിന് ശേഷവും വനംവകുപ്പ് ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാനോ കാട്ടുപന്നി ആക്രമണം മൂലമാണ് അപകടമുണ്ടായത് എന്ന് അംഗീകരിക്കാനോ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story