റിയാദ്: സൗദി അറേബ്യയിൽ 38 പേരിൽ കൂടി കോവിഡ് ബാധ കണ്ടെത്തി. ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 24 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,610,540 പി.സി.ആർ പരിശോധന നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,848 ആയി. ഇതിൽ 538,990 പേരും സുഖം പ്രാപിച്ചു. ആകെ 8,840 പേർ മരിച്ചു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2018 പേരിൽ 41 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

രാജ്യത്താകെ ഇതുവരെ 47,536,454 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,643,207 എണ്ണം ആദ്യ ഡോസ് ആണ്. 22,526,908 എണ്ണം സെക്കൻഡ് ഡോസും. 1,720,939 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 366,339 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 15, ജിദ്ദ 7, മദീന 3, ഖോബാർ 3, മക്ക 2, ത്വാഇഫ് 2, മറ്റ് ആറ് സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.