- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ സംഭവം; ലോകത്തിനു മുന്നിൽ പാക്കിസ്ഥാൻ നാണം കെട്ടെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് ഫാക്ടറിത്തൊഴിലാളികൾ ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സിയാൽക്കോട്ടിലെ സംഭവം പാക്കിസ്ഥാന് തന്നെ നാണക്കേട് ആയിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. കൃത്യത്തിൽ പങ്കെടുത്ത എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. അറസ്റ്റ് നടപടികൾ പുരോഗമിക്കുന്നതായും ഇമ്രാൻ ട്വീറ്റ് ചെയ്തു.
ഇത് പാക്കിസ്ഥാനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു . ആൾക്കൂട്ട ആക്രമണം ''ഭീകരം'' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇമ്രാന്റെ ട്വീറ്റ് . ലോകത്തിനു മുന്നിൽ തന്റെ രാജ്യം നാണം കെട്ട ദിവസമാണിതെന്നും ഇമ്രാൻ കുറിച്ചു.
The horrific vigilante attack on factory in Sialkot & the burning alive of Sri Lankan manager is a day of shame for Pakistan. I am overseeing the investigations & let there be no mistake all those responsible will be punished with full severity of the law. Arrests are in progress
- Imran Khan (@ImranKhanPTI) December 3, 2021
സിയാൽക്കോട്ടിലെ വസീറാബാദ് റോഡിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരാണ് എക്സ്പോർട്ട് മാനേജരായ ശ്രീലങ്കക്കാരനെ കൊലപ്പെടുത്തിയത്. ഇസ്ലാമിനെ നിന്ദിച്ചു എന്ന പേരിലായിരുന്നു കൊലപാതകം. ശ്രീലങ്കക്കാരനായ 40കാരൻ പ്രിയന്ത കുമാരയ്ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.
എന്നാൽ പ്രിയന്ത കുമാരെ മതനിന്ദ നടത്തിയില്ലായെന്ന പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീവ്ര ഇസ്ലാമിക സംഘടനയായ തെഹ്റീക് ഇ ലബ്ബായിക് പാക്കിസ്ഥാൻ (ടിഎൽപി) പാർട്ടിയുടെ ഒരു പോസ്റ്റർ കീറി ചവറ്റുകൊട്ടയിൽ ഇട്ടതാണ് സംഭവത്തിന് ആധാരമെന്ന് മാധ്യമങ്ങൾ പറയുന്നു. ഇസ്ലാമിക് പാർട്ടിയുടെ പോസ്റ്റർ കുമാരയുടെ ഓഫീസിനടുത്തുള്ള ചുമരിൽ പതിച്ചിരിക്കുകയായിരുന്നു. കുമാര ഈ പോസ്റ്റർ കീറുന്നത് രണ്ട് ഫാക്ടറിത്തൊഴിലാളികൾ കണ്ടിരുന്നു. ഇവർ മറ്റുള്ളവർക്ക് വിവരം കൈമാറി. ഇതോടെയാണ് ക്രൂരമായ ചുട്ടുകൊല്ലൽ അരങ്ങേറിയതെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഈ കൊലപാതകത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യങ്ങൾ മുഴക്കി നൂറുകണക്കിനാളുകൾ നിൽക്കുന്നത് കാണാം. ഈ ക്രൂരമായ കൊലപാതകം കണ്ട പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദർ ഇതിനെ ദുരന്തസംഭവമെന്ന് വിശേഷിപ്പിച്ചു. ഇത് സംബന്ധിച്ച് ബസ്ദർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് ഉന്നത നിലയിലുള്ള അന്വേഷണത്തിന് ഐജിയോട് ഉത്തരവിട്ടിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് സിയാൽകോട്ടിൽ 50 പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് സർക്കാർ വക്താവും അറിയിച്ചു. പഞ്ചാബിലെ സിയാൽകോട്ടിലുള്ള വാസിറാബാദ് റോഡിലാണ് സംഭവം. മതനിന്ദാരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്. ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡിലിട്ട് തന്നെ കത്തിച്ചു.
ന്യൂസ് ഡെസ്ക്