- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരി ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു; 36കാരനെ മൃഗീയമായി കൊലപ്പെടുത്തിയത് കാറിൽ പിന്തുടർന്നെത്തി
മങ്കട: മക്കരപ്പറമ്പിൽ സഹോദരിയുടെ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു. കുറുവ വറ്റലൂർ ലണ്ടൻപടിയിലെ തുളുവത്ത് കുഞ്ഞിമൊയ്തീൻകുട്ടിയുടെയും ആയിഷയുടെയും മകൻ ജാഫർ (36) ആണ് കൊല്ലപ്പെട്ടത്. ജാഫറിനെ വെട്ടിയ കോഡൂർ തോരപ്പ റഹൂഫും (41) ഗുരുതരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. മക്കരപ്പറമ്പ് ചെറുപുഴയിലാണ് വെട്ടേറ്റനിലയിൽ ജാഫറിനെ കണ്ടത്. മഞ്ചേരിയിലേക്കു പോകുകയായിരുന്ന ജാഫറുമായി കാറിൽ പിന്തുടർന്നെത്തിയ റഹൂഫ് വഴക്കിടുകയും കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മങ്കട പൊലീസ് സ്ഥലത്തെത്തി മൃതദേഹം പെരിന്തൽമണ്ണ ആശുപത്രിയിലേക്കു മാറ്റി.
സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ജാഫറിന്റെ ബന്ധുവിന്റെ പരാതിപ്രകാരം കൊളത്തൂർ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർചെയ്തു.
ഭാര്യ: ഷബാന. മക്കൾ: ജാസിൻ, നിദാ ഫാത്തിമ, മനു.