- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ്; നാട്ടുകാരുടെ പണവുമായി മുങ്ങിയ ജൂവലറി ഉടമ കീഴടങ്ങി
പുനലൂർ : ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ പുനലൂർ പവിത്രം ജൂവലറി ഉടമ സാമുവേൽ (സാബു) ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കുമുന്നിൽ കീഴടങ്ങി. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ കാണാതായ സാമുവൽ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ് ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാവുകയായിരുന്നു. ശനിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. ആർ.അശോക്കുമാർ അറിയിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയ സാമുവേലിനെ ചോദ്യംചെയ്തുവരികയാണ്. കോടതിയിൽ ഹാജരാക്കിയശേഷം തുടർനടപടികളുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പുനലൂർ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ പ്രവർത്തിച്ചുവന്ന ജൂവലറിയിൽനിന്ന് ഉപഭോക്താക്കളുടെ നിക്ഷപവുമായി കഴിഞ്ഞ ഏപ്രിലിലാണ് സാമുവേലിനെ കാണാതായത്. നിക്ഷേപം, സർണച്ചിട്ടി തുടങ്ങിയ ഇനങ്ങളിലായി പുനലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള സാധാരണക്കാർ ഉൾപ്പടെ നിരവധിപേർ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചിരുന്നു. ഈ പണവുമായാണ് ഇയാൾ കടന്നത്.
കഴിഞ്ഞമാസം 16-ന് ക്രൈം ബ്രാഞ്ച് സംഘം സാമുവേലിന്റെ പുനലൂരിലെ വീട്ടിലും ജൂവലറിയിലുമായി നടത്തിയ തിരച്ചിലിൽ രണ്ടേമുക്കാൽ കിലോഗ്രാം സ്വർണവും 136 ഗ്രാം ഡയമണ്ടും ഒന്നരക്കിലോ വെള്ളി ആഭരണങ്ങളും 3,500 രൂപയും ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 23 മുതൽ ജൂവലറി തുറക്കാതായതോടെ സംശയം തോന്നിയ ഉപഭോക്താക്കൾ നടത്തിയ അന്വേഷണത്തിലാണ് ഉടമയെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് നിക്ഷേപകർ പുനലൂർ പൊലീസിൽ പരാതി നൽകി.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണത്തിൽ പുരോഗതി ഇല്ലാതിരുന്നതിനെത്തുടർന്ന് കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.