ക്രിസ്മസ് കാലഘട്ടത്തോടനുബന്ധിച്ച് വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ നിരവധി പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ഗാർഹിക ഒത്തുചേരലുകൾക്ക് ഒരു പരിധി ഏർപ്പെടുത്താനും ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ക്രിസ്മസിന് മുന്നോടിയായി സോഷ്യലൈസിങ് കുറയ്ക്കാൻ ശുപാർശ ചെയ്യുന്നത് പരിഗണിക്കാൻ ഗാർഹിക ഒത്തുചേരലുകൾ ആതിഥേയ കുടുംബത്തിനും മറ്റ് മൂന്ന് കുടുംബങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തും.

ഇൻഡോർ ഇവന്റുകളിലെ പ്രവേശനം ശേഷിയുടെ 50% താഴെയായി പരിമിതപ്പെടുത്തു ന്നതിനുള്ള എൻഫെറ്റ് ഉപദേശം കാബിനറ്റ് അംഗീകരിച്ചു.പ്രോഗ്രാമുകളിൽ സ്റ്റാൻഡിങ് അനുവദിക്കുകയില്ല. എല്ലാ പരിപാടികളിലും ആകെ പ്രവേശന ശേഷിയുടെ 50 ശതമാനം ഇരിപ്പിടങ്ങൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളു.

എല്ലാ ബാറുകളിലും റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഒരു ടേബിളിൽ പരമാവധി ആറ് പേർ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു., ടേബിൾ സർവീസ് മാത്രമേ അനുവദിക്കുകയുള്ളു. ഇടപാടുകാർ ഒന്നിലധികം ബുക്കിങ് ഒഴിവാക്കേണ്ടതാണ്. കൂടാതെ കർശനമായ സാമൂഹിക അകലം പാലിക്കുകയും വേണ്ടമെന്ന് പുതിയ നിർദേശത്തിൽ സർക്കാർ വ്യക്തമാക്കി.
ഈ കാലയളവിൽ നൈറ്റ്ക്ലബുകൾ അടച്ചിടും, അതേസമയം ജിമ്മുകളിലും വിനോദ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ബാറുകളിലും റെസ്റ്റോറന്റുകളിലും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം അനുവദിക്കും.

ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീമും (NPHET) ഒരു വീട്ടിൽ ഒത്തുകൂടാൻ കഴിയുന്ന കുടുംബങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചതാണ് മറ്റൊരു പ്രധാനമാറ്റം. ചൊവ്വാഴ്ച മുതൽ, ഗൃഹസന്ദർശനം ഒരേസമയം നാല് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം.അതിനർത്ഥം നിങ്ങളുടേത് ഉൾപ്പെടെ നാല് വീട്ടുകാർക്ക് വരെ ക്രിസ്മസിന് വീടിനുള്ളിൽ ഒത്തുകൂടാം എന്നാണ്.