- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴപ്പിലങ്ങാട് കുടുംബശ്രീ ഫണ്ട് പഞ്ചായത്ത് അംഗം വെട്ടിച്ചതായി പരാതി; തട്ടിപ്പ് നടത്തിയത് തീരദേശ മേഖലയിൽ പിന്നോക്ക വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയിൽ
തലശേരി: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ പണം തിരിമറി വിവാദം. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് വിതരണം ചെയ്യേണ്ട ഏഴുലക്ഷം രൂപ സി ഡി എസ് തലവൻ കൂടിയായ പഞ്ചായത്ത് അംഗം തട്ടിയെടുത്തുവെന്നാണ് പരാതി.
പഞ്ചായത്ത് അംഗം രാജാമണിയാണ് കുടുംബശ്രീ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് മുഴപ്പിലങ്ങാട് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും തട്ടിയെടുത്തതെന്ന ആരോപണം ഉയർന്നിട്ടുള്ളത്. സംഭവം പുറത്തായതോടെ പണത്തിന്റെ ഒരു വിഹിതം ബാങ്കിൽ തിരിച്ചടച്ചിട്ടുണ്ടെന്നാണ് വിവരം. എങ്കിലും ആൾമാട്ടം നടത്തി വ്യാജ ഒപ്പിട്ട് പണം കൈപ്പറ്റിയ ക്രിമിനൽ കുറ്റം നിലനിൽക്കുമെന്ന് പൊലിസ് പറഞ്ഞു.
സിപിഎം ഭരിക്കുന്നമുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ നവജ്യോതി സ്വയം സഹായ സഹകരണ സംഘ ത്തിലാണ് വെട്ടിപ്പ് നടന്നത്,ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപയാണ് പഞ്ചായത്ത് മെമ്പർ രാജമണി വെട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് അംഗങ്ങൾ എടക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തീരദേശ മേഖലയിൽ പിന്നോക്ക വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കായി കുടുംബശ്രീ അംഗങ്ങൾ അറിയാതെ സി.ഡി.എസ്. തലവനായ ഇദ്ദേഹം വ്യാജ ഒപ്പിട്ട് അപേക്ഷ നൽകി ബാങ്കിൽ നിന്നും പണം പിൻവലിച്ചത്, സംഭവം പുറത്തായതോടെ തുകയുടെ ഒരു വിഹിതം ബാങ്കിൽ തിരിച്ചടച്ചിട്ടുണ്ടാണ് വിവരം. എങ്കിലും ഇത് ക്രിമിനൽ കുറ്റമായി നില നിൽക്കും ഇതെക്കുറിച്ച് സമഗ്രമായ അന്വേഷണം സംസ്ഥാന തലത്തിൽ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്
വെട്ടിപ്പിൽ മറ്റ് ചിലർക്കും പങ്കുള്ളതായി സംശയമുയർന്നിട്ടുണ്ട്. നവംബർ 1, 2, 3, 5 തീയ്യതികളിലാണ് ഭാരവാഹികളും, അംഗങ്ങളും അറിയാതെ
ഏഴ് ലക്ഷം രൂപ ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്ന് പിൻവലിച്ചത് , 4% പലിശക്ക് അംഗങ്ങൾക്ക് വായ്പയായി നല്‌കേണ്ട തുകയാണിത് , ഗുരുതരമായ കുറ്റകൃത്യം നടത്തിയ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്,