- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രമ്പിന്റെ അതിർത്തി നയം പനഃസ്ഥാപിക്കുമെന്ന് ബൈഡൻ ഭരണകൂടം
വാഷിങ്ടൺ ഡി.സി.: ട്രമ്പ് ഭരണകൂടം അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് തുടങ്ങിവെച്ച നടപടികൾ പുനഃസ്ഥാപിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. അമേരിക്കയിൽ അഭയം തേടുന്നതിന് ആഗ്രഹിക്കുന്ന അഭയാർത്ഥികൾ മെക്സിക്കോയിൽ തന്നെ തുടരണമെന്നും, യു.എസ്. ഇമ്മിഗ്രേഷന്റെ ഹിയറിങ് കഴിഞ്ഞതിനുശേഷം ഫെഡറൽ കോടതി യുടെ ഉത്തരവിനുശേഷം മാത്രമേ അമേരിക്കയിൽ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ഡിസംബർ 2 വ്യാഴാഴ്ച യു.എസ്. മെക്സിക്കൻ അധികൃതർ അറിയിച്ചു.
ബൈഡൻ ഭരണകൂടത്തിന്റെ ആദ്യവർഷം തന്നെ പുതിയ ഇമ്മിഗ്രേഷൻ നയങ്ങൾ നടപ്പാക്കുന്നതിന് ബൈഡൻ ഭരണകൂടം പ്രത്യേക താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും, അതു പൂർണ്ണമായി വിജയത്തിലെത്തിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. മെക്സിക്കൊ യു.എസ്. അതിർത്തിയിൽ വർദ്ധിച്ചു വരുന്ന അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റും ഭരണകൂടത്തിന്റെ പുതിയ ഇമ്മിഗ്രേഷൻ നയങ്ങളുടെ പുനർചിന്തനത്തിന് വഴിയൊരുക്കി.
ട്രമ്പ് കൊണ്ടുവന്ന മൈഗ്രന്റ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ(MPP) ബൈഡൻ അധികാരമേറ്റ ജനുവരിയിൽ തന്നെ പിൻവലിച്ചിരുന്നു. അഭയാർത്ഥികളോടുള്ള മാനുഷിക പരിഗണന മൂലം മാത്രമാണെന്നും എംപി.പി. പ്രഖ്യാപിച്ചിരുന്നതെങ്കിലും, ബൈഡൻ ഭരണകൂടം ഈ നിയമം പിൻവലിച്ചത് പുനഃസ്ഥാപിക്കുന്നതിന് ഓഗസ്റ്റ് മാസം തന്നെ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു.
അഭയാർത്ഥിപ്രവാഹം ഇന്നത്തെ ഭരണത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നതിനാലാണ്, പഴയ ട്രമ്പ് തീരുമാനങ്ങൾ ഓരോന്നായി പുനഃസ്ഥാപിക്കുവാൻ നിർബന്ധിതമായിരിക്കുന്നത്.