കഴക്കൂട്ടം: കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന നടന്നു. സബ് രജിസ്ട്രാർ നരേന്ദ്രനെതിരെ നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിരോധന നടന്നത്. പല ദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞ് രാത്രി വൈകിയും സബ് രജിസ്ട്രാർ ഓഫീസിൽ തുടരുന്നത് പതിവായിരുന്നു.

ഇതിനെതിരെ നിരവധി പരാതികളാണ് വിജിലൻസിന് ലഭിച്ചത്. ചില ഏജന്റുമാർ മുഖേന രജിസ്ട്രാർ പണ ഇടപാടുകൾ നടത്തുന്നു എന്ന വിവരവും വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. വിജിലൻസ് തിരുവനന്തപുരം യൂനിറ്റ് ഡി.വൈ.എസ്എ.പി അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം സിഐ സനിൽകുമാറിന്റെ നേത്യത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. ഇന്നലെ നടന്ന രണ്ട് രജിസ്‌ട്രേഷനിലും ക്രമക്കേട് കണ്ടെത്തി. പണം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് ഡി.വൈ.എസ്എ.പി അശോക് കുമാർ പറഞ്ഞു.