- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂർ ഗവ. കോളേജിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കുക
നിലമ്പൂർ : മലയോര ജനതയോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. നിലമ്പൂർ ഗവ. കോളേജ് സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.പി ഷരീഫ് അധ്യക്ഷത വഹിച്ചു. നിലമ്പൂർ ഗവ. കോളേജ് വിദ്യാർത്ഥിനി നിഷ്ലാ.പി സ്വാഗതവും നിലമ്പൂർ മണ്ഡലം പ്രസിഡന്റ് എം.ഐ. അമീൻ നന്ദിയും പറഞ്ഞു. ജില്ലാ ജനറൽ ഫയാസ് ഹബീബ്, അജ്മൽ തോട്ടോളി എന്നിവർ നേതൃത്വം നൽകി.
Next Story