- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ ശരിക്കും അപകടകാരിയോ? കേട്ടുകേൾവിയിൽ എത്രമാത്രം വാസ്തവം? പുതിയ വൈറസ് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? ഓമിക്രോണുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ഇതാ
കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ലോകത്തെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ ഉടലെടുത്ത ഈ വകഭേദം ഇന്ന് 38 രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ യൂറോപ്പിനെയാണ് ഓമിക്രോൺ കൂടുതലായി പിടിമുറിക്കിയിരിക്കുന്നത്. ലോകം കോവിഡിന്റെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും ക്രിസ്തുമസും വരവറിയിച്ചതോടെ പെട്ടെന്ന് ആളുകളിലേക്ക് ആളി പടരുന്ന ഓമിക്രോൺ ലോകത്തിന് വൻ ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.
എന്തായാലും ഓമിക്രോൺ എത്തിയതോടെ യാത്രാ നിരോധനം ഏർപ്പെടുത്തിയും നിയന്ത്രണങ്ങൾ കടുപ്പിച്ചും ലോകം കോവിഡിനെ നേരിടുകയാണ്. എന്നാൽ ഓമിക്രോൺ ലോകത്തിന് എത്രമാത്രം ഭീതിതമാണെന്ന് ഇനിയും വ്യക്തമല്ല. ജനങ്ങളിൽ എത്രത്തോളം ഓമിക്രോൺ അപകടകാരിയാകുമെന്ന് ഗവേഷണം നടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓമിക്രോൺ എത്രത്തോളം ഗുരുതരമെന്ന് പറയാൻ സാധ്യമല്ല.
ഓമിക്രോണിനെ പേടിക്കണോ?
ഓമിക്രോണിനെ കുറിച്ചുള്ള വിശദമായ ഗവേഷണങ്ങൾ നടന്നു വരികയാണ്. അതിനാൽ തന്നെ ഓമിക്രോണിനെ കുറിച്ച് വിശദമായി അറിയാൻ കാത്തിരിക്കണം. ഇപ്പോൾ പ്രചരിക്കുന്നത് പലതും അനുമാനങ്ങൾ മാത്രമാണ്. ശാസ്ത്രജ്ഞർക്ക് പോലും ഓമിക്രോണിനെ കുറിച്ച് വളരെ കുറച്ച് മാത്രമാണ് അറിയാവുന്നതെന്ന് എഡിൻബറോ യൂണിവേഴ്സിറ്റി പ്രൊഫസർ മാർക്ക് വൂൾഹൗസ് എന്ന എപ്പിഡമോളജിസ്റ്റ് പറയുന്നു. നവംബർ 25നാണ് ഓമിക്രോണിനെ കുറിച്ച് സൗത്ത് ആഫ്രിക്ക വ്യക്തമാക്കുന്നത്. ഓമിക്രോൺ സ്ഥിരീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 38 രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു.
സൗത്ത് ആഫ്രിക്കയിലെ കുറഞ്ഞ വാക്സിനേഷൻ നിരക്കിന് ഓമിക്രോൺ പടരുന്നതുമായി ബന്ധമുണ്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഓമിക്രോണിനെ പ്രതിരോധിക്കാൻ നിശ്ചിത അളവിലുള്ള പ്രതിരോധശക്തി ആവശ്യമാണ്. എന്നാൽ വാക്സിനേഷൻ എത്രത്തോളം ഫലപ്രദമെന്ന് പഠനം നടക്കുകയാണ്. എന്നിരുന്നാലും വാക്സിനുകളാണ് നിലവിൽ ശ്കതമായ പ്രതിരോധമാർഗമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജനുവരിയോടെ വാക്സിന്റെ മൂന്നാമത്തെ ഡോസും എല്ലാവരും എടുക്കണമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഡെൽറ്റാ, ആൽഫാ വേരിയന്റിനേക്കാളും ഓമിക്രോൺ പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയാണ്.
ഓമിക്രോണിന്റെ തീവ്രത മറ്റു വകഭേദത്തേക്കാളും കുറവോ?
ഓമിക്രോൺ പിടിപെട്ട പലരിലും വളരെ കുറഞ്ഞ അളവിൽ മാത്രമാണ് രോഗ ലക്ഷണം ഉള്ളത്. പലരും ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തുമ്പോൾ മാത്രാണ് ഓമിക്രോൺ ആണെന്ന വിവരം അറിയുന്നത്. എന്നാൽ ഇപ്പോഴത്തെ സ്റ്റേജിൽ ഇക്കാര്യം വ്യക്തമാകണമെങ്കിൽ കുറച്ചു കൂടി കാത്തിരിക്കണം. നിരവധി താരതമ്യപ്പെടുത്തലുകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
ഇപ്പോഴത്തെ സ്റ്റേജിൽ ഓമിക്രോണിന്റെ കാഠിന്യത്തെ കുറിച്ച് ചെറിയ അറിവ് മാത്രമാണ് ഉള്ളത്. സൗത്ത് ആഫ്രിക്കയിൽ വളരെ കുറഞ്ഞ വാക്സിനേഷൻ നിരക്കാണുള്ളത്. ഇത് ഓമിക്രോണിന്റെ വ്യാപനവുമായി ബന്ധമുണ്ടോ എന്ന് ഇനിയും കണ്ടുപിടിക്കണം. ഡെൽറ്റാ വകഭേദവും സൗത്ത് ആഫ്രിക്കയിൽ ജനങ്ങളെ പിടിമുറുക്കിയിരുന്നു, എന്നാൽ വാക്സിനേഷൻ നന്നായി നടന്ന യുകെയിൽ ഓമിക്രോൺ പടരുമ്പോൾ വാക്സിനേഷനും ഓമിക്രോണുമായുള്ള ബന്ധത്തെ ഗവേഷകർ പഠിക്കേണ്ടതുണ്ട്.
വീണ്ടും ലോകം ലോക്ഡൗണിലേക്കോ?
യുകെയിൽ ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനിവാര്യമാണെന്നാണ് വിദഗ്ദർ പറയുന്നത്. വാക്സിന്റെ ശക്തി ഇതിന് എത്രത്തോളം ഗുണകരമെന്ന് വ്യക്തമാകണം. ബ്രിട്ടനിലെ 90 ശതമാനം ആളുകളും ബൂസ്റ്റർ ഡോസ് എടുത്തവരാണ്. എന്നിട്ടും കോവിഡ് പടർന്ന് പിടിക്കുമ്പോൾ വാക്സിൻ ഓമിക്രോണിന് ഫലപ്രദമോ അല്ലയോ എന്ന ചോദ്യമാണ് യൂറോപ്പിൽ നിന്നും ഉയരുന്നത്.
ഫൈസർ വാക്സിന്റെ മൂന്നാമത്തെ ഡോസ് വാക്സിൻ കോവിഡിനെതിരെ 94 ശതമാനം വരെ ഫലപ്രദമാണെന്ന് ഇസ്രയേൽ നടത്തിയ പഠനം പറയുന്നു. ഇതിന്റെ ഫലപ്രദമായാണ് യുകെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം ഡോസ് വാക്സിൻ അനിവാര്യമാണെന്നാണ് ലോകത്ത് നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നത്.
ക്രിസ്തുമസ് അടക്കം വരുന്ന ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓമിക്രോൺ പിടിപെടുന്നത് കൂടുതലും 50 വയസ്സിൽ താഴെയുള്ളവരിലാണ്. മൂന്നാം ഡോസിവന് ശേഷവും വീണ്ടും കോവിഡ് വാക്സിൻ എടുക്കേണ്ടി വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മൂന്നാം ഡോസും വിതരണം ചെയ്ത യുകെ ഫൈസറിന്റേയും മൊഡേണയുടേയും 114 മില്ല്യൺ എക്സ്ട്രാ ബൂസ്റ്റർ ഡോസുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ