- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞൊടിയിടയിൽ ദക്ഷിണാഫ്രിക്കക്കാരൻ കോവിഡ് വ്യാപനം തുടരുന്നു; ഓരോ ദിവസവും മൂന്നും നാലും ഇരട്ടി പുതിയ രോഗികൾ; മരണസംഖ്യ ഉയരാത്തത് ആശ്വാസം; ഒട്ടും പേടിക്കേണ്ടെന്ന് ആരോഗ്യവിദഗ്ധരും
ഓമിക്രോൺ ദക്ഷിണാഫ്രിക്കയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരാഴ്‌ച്ചകൊണ്ട് ഓമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് 289 ശതമാനത്തിന്റെ വർദ്ധനവാണ് എന്ന് കണക്കുകൾ പറയുമ്പോഴാണ് അതിന്റെ ഭീകരത വ്യക്തമാവുക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ കമ്മ്യുണിക്കബിൾ ഡിസീസസ് രേഖപ്പെടുത്തിയത് 11,125 പുതിയ കോവിഡ് കേസുകളാണ്. ഇതിൽ ഭൂരിഭാഗവും രേഖപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ ഓമിക്രോണിന്റെഎപ്പിസെന്ററായ ഗൗടെംഗ് പ്രവിശ്യയിൽ തന്നെയാണ്.
കഴിഞ്ഞ ഞായറാഴ്‌ച്ചയിലേതിനേക്കാൾ 289 ശതമാനത്തിന്റെ വർദ്ധനവ് രോഗവ്യാപനതോതിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഏത് വകഭേദമാണ് അഭൂതപൂർവ്വമായ ഈ വർദ്ധനവിന് കാരണമാകുന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മരണ നിരക്ക് കുറഞ്ഞുവരുന്നത് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം നൽകുന്ന ഒരേയൊരു കാര്യം. കഴിഞ്ഞ ഞായറാഴ്‌ച്ച ആറു മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഇന്നലെ ഒരു കോവിഡ് മരണം മാത്രമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇതുവരെ ദക്ഷിണാഫ്രിക്കയിൽ കോവിഡ് വന്നു മരിച്ചവരുടെ എണ്ണം 89,966 ആയി ഉയർന്നു. അതുപോലെ ഇതുവരെ 30,31,694 പേരെയാണ് ഈ മാരകരൊഗം ബാധിച്ചത്.
ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്ക ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റിയുട്ടിന്റെ ഡയറക്ടറായ വില്ലേം ഹാനേകം പറയുന്നത് അഭൂതപൂർവ്വമായ വേഗത്തിലാണ് ദക്ഷിണാഫ്രിക്കയിൽ വൈറസ് പടരുന്നത് എന്നാണ്. പുതിയ കേസുകളിൽ ഏതാണ്ട് എല്ലാം തന്നെ ഓമിക്രോൺ ആണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കഴിഞ്ഞ തരംഗകാലത്തൊന്നും ഇത്തരത്തിലൊരു വ്യാപനം കണ്ടിട്ടില്ലെന്ന് ജോഹന്നാസ്ബർഗിലെ ക്രിസ് ഹാനി ബരഗ്വാന്ത് ആക്കഡമിക് ഹോസ്പിറ്റലിലെ ഇന്റൻസീവ് കെയർ വിദഗ്ദനായ പ്രൊഫസർ റൂഡൊ മാറ്റിവാഹയും പറയുന്നു.
കഴിഞ്ഞ ദിവസം കോവിഡ് മൂലംന്യുമോണിയ ബാധിച്ച് ഒരു 15 കാരൻ മരണമടഞ്ഞതും ആശങ്കയുയർത്തിയിട്ടുണ്ട്. ഇത്രയും ചെറുപ്രായത്തിലുള്ള ഒരാൾക്ക് ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായത് അപൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓമിക്രോണിനെ കുറിച്ച്അധികം ആശങ്കപ്പെടേണ്ടതില്ലെന്നാണ് വൈറ്റ്ഹൗസിലെ മുതിർന്ന ആരോഗ്യോപദേഷ്ടാവായ ആന്റണി ഫൗസി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയ്ഹിലേക്കുള്ള യാത്ര നിരോധനം എടുത്തുകളയാൻ അമേരിക്ക ആലോചിക്കുന്നതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
വ്യക്തമായും കൃത്യമായും ഇപ്പോൾ പറയാൻ ആവില്ലെങ്കിലും, ഇതുവരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ഓമിക്രോൺ അത്ര ഗുരുതരമായ ആരോഗ്യാവസ്ഥ ഉണ്ടാക്കുന്നില്ല എന്നാണ് ഫൗസി പറയുന്നത്. എന്നിരുന്നാലും, ഒരു തീരുമാനത്തിൽ എത്തുന്നതിനു മുൻപായി ഏറെ കരുതലുകൾ എടുക്കേണ്ടതുണ്ടെന്നും അദ്ദെഹം പറാഞ്ഞു. കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്നും അദ്ദേഹം പറയുന്നു.
ഓമിക്രോൺ വകഭേദത്തെ തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിൽ ആയിരുന്നെങ്കിലും, അതിനും ഒരാഴ്‌ച്ചമുൻപ് യ്ഹൂറോപ്പിൽ അതിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തെ, അല്ലെങ്കിൽ ഒരു മേഖലയെ മാത്രമായി ഒറ്റപ്പെടുത്തുന്നത് നീതീകരിക്കാൻ ആകാത്ത കാര്യമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ