ഔറംഗബാദ്: മഹാരാഷ്ട്രയിൽ കുടുംബത്തിന്റെ അമ്മതമില്ലാതെ വിവാഹം കഴിച്ചതിന് യുവതിയെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുക്കുകയും തലയറുത്ത് അയൽവാസികൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഔറംഗബാദിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം.

കീർത്തി തോറ (19) ആണ് കൊല്ലപ്പെട്ടത്. ആറു മാസം മുൻപായിരുന്നു വിവാഹം. കൊല്ലപ്പെടുമ്പോൾ യുവതി ഗർഭിണിയായിരുന്നു. അമ്മ ശോഭ സഞ്ജയ് മോട്ടെ (38), സഹോദരൻ സങ്കേത് സഞ്ജയ് മോട്ടെ (18) എന്നിവർ ചേർന്നാണ് യുവതിയെ ഭർതൃവീട്ടിൽ കയറി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീട്ടിൽ നിന്ന് വലിച്ചിഴച്ചു. തലവെട്ടിയെടുത്ത് അയൽവാസികൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും സെൽഫിയെടുക്കുകയും ചെയ്തു. -പൊലീസ് പറയുന്നു.

കുറ്റകൃത്യത്തിനു ശേഷം പ്രതികൾ വിർഗോൺ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തി. ഒത്തുതീർപ്പിനെന്ന നിലയിലാണ് ഇരുവരും യുവതിയൂടെ വീട്ടിലെത്തിയത്. ഈ സമയം സ്വകാര്യത മാനിച്ച് ഭർത്താവ് മറ്റൊരു മുറിയിലേക്ക് മാറി. അമ്മയ്ക്കും സഹോദരനും ചായ നൽകാൻ യുവതി അടുക്കളയിലേക്ക് പോയി. പിന്നാലെയെത്തിയ സഹോദരൻ മൂർച്ചയേറിയ കത്തികൊണ്ട് പിന്നിൽ നിന്ന് കുത്തുകയും കഴുത്തറുക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഭാര്യയുടെ കരച്ചിൽ കേട്ട് ഭർത്താവ് അടുക്കളയിലേക്ക് എത്തിയപ്പോൾ സേഹാദരൻ അയാളെയും ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ അയാൾ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു.