നത്ത മഴയെ തുടർന്ന് വെല്ലിങ്ടണിലെ റോഡുകൾ വെള്ളത്തിനടിയിൽ. മോട്ടോർവേകളിൽ പലതം വെള്ളം കയറിയത് മൂലം യാത്രക്കാർക്ക് കാലതാമസവും ഉണ്ടാക്കി.വെല്ലിങ്ടണിന്റെ ചില ഭാഗങ്ങളിൽ രാവിലെ 6 മണി വരെ 25 മില്ലീമീറ്ററിലധികം മഴ പെയ്തതായി മെറ്റ് സർവീസ് കാലാവസ്ഥാ നിരീക്ഷകൻ ലൂയിസ് ഫെറിസ് പറഞ്ഞു.

രാവിലെ 8 മണി ആയപ്പോഴേക്കും 60 മില്ലീമീറ്ററിലധികം മഴ കെൽബേണിൽ 48 മില്ലീമീറ്ററിൽ കൂടുതൽ വൈനുയോമാറ്റയിൽ രേഖപ്പെടുത്തി. ജോൺസൺവില്ലെ-പൊരിരുവ മോട്ടോർവേയിലും പൊരിരുവയിലെ മുംഗവിൻ അവന്യൂവിലും വെള്ളപ്പൊക്കമുണ്ടായതായി പൊലീസ് പറഞ്ഞു. കാപ്പിറ്റി കോസ്റ്റിൽ നിന്ന് വെല്ലിങ്ടൺ എയർപോർട്ടിലേക്ക് എത്താൻ അര മണിക്കൂർ വൈകുമെന്ന് ഗതാഗത ഏജൻസി മുന്നറിയിപ്പ് നൽകി.

തവ, ഖണ്ഡല്ല, കരോരി, സീടൗൺ, ന്യൂടൗൺ, എൻഗായോ, കൈവരവ്ഹാര എന്നിവിടങ്ങളിലെ റോഡുകളെ ബാധിച്ചതായി വെല്ലിങ്ടൺ സിറ്റി കൗൺസിൽ അറിയിച്ചു.