- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വർക്ക് ഫ്രം ഹോമിൽ എത്ര മണിക്കൂർ ജോലി ചെയ്യണമെന്നതിൽ തീരുമാനം എടുക്കും; ജീവനക്കാർക്കുണ്ടാകുന്ന വൈദ്യുതി, ഇന്റർനെറ്റ് ചെലവുകൾ ആര് വഹിക്കണം എന്നതിനും ചട്ടക്കൂട് വരും; വർക്ക് ഫ്രം ഹോം തൊഴിൽ രീതിക്ക് നിയമ നിർമ്മാണം വരും
ന്യൂഡൽഹി: രാജ്യത്ത് വർക്ക് ഫ്രം ഹോം തൊഴിൽ രീതിക്ക് കേന്ദ്രസർക്കാർ നിയമപരമായി അംഗീകാരം നൽകും. ഇതിനുള്ള ചട്ടക്കൂട് തയ്യാറാക്കും. ജീവനക്കാരുടെ തൊഴിൽ സമയം നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയിൽ ജീവനക്കാർക്ക് വരുന്ന ചെലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും. കോവിഡ് അവസാനിച്ചാലും വർക്ക് ഫ്രം ഹോം രീതി തുടരുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.
കോവിഡ് അവസാനിച്ചാലും വർക്ക് ഫ്രം ഹോം തുടർന്നു പോകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഇതുകൊണ്ടാണ് നിയമപരമായ പരിരക്ഷ നൽകുന്നതിന് ചടക്കൂട് തയ്യാറാക്കാൻ കേന്ദ്രം ആലോചിക്കുന്നത്. വർക്ക് ഫ്രം ഹോമിൽ ജീവനക്കാർ എത്ര മണിക്കൂർ ജോലി ചെയ്യേണ്ടിവരും എന്നാണ് പ്രധാനം. വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോൾ ജീവനക്കാർക്കുണ്ടാകുന്ന വൈദ്യുതി, ഇന്റർനെറ്റ് ചെലവുകൾ ആര് വഹിക്കണം എന്നതിലും തീരുമാനം ഉണ്ടാക്കും.
നേരത്തെതന്നെ വർക്ക് ഫ്രം ഹോം എന്ന തൊഴിൽ സംസ്‌കാരത്തിന് ഇന്ത്യയിൽ അംഗീകാരം നൽകിയിരുന്നു. ജനുവരിയിൽ ഇറക്കിയ സ്റ്റാൻഡിങ് ഓർഡർ പ്രകാരം സേവന മേഖലയിലാണ് ഇത് അനുവദിച്ചിരുന്നത്.